ഫ്രാന്‍സിസ്കന്‍ സഭയുടെ സ്ഥാപകനായ വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയാണ് പോര്‍സ്യുങ്കുള ദണ്ഡ വിമോചനത്തിന്റെ കാരണക്കാരനായി ചരിത്രം വിശേഷിപ്പിക്കുന്നത്. നിരവധി ദണ്ഡവിമോചന മാര്‍ഗ്ഗങ്ങള്‍ സഭയിലുണ്ടെങ്കിലും കത്തോലിക്കാ സഭയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ദണ്ഡവിമോചനമാണ് പോര്‍സ്യുങ്കുള ദണ്ഡവിമോചനം.
ദൈവമാതാവായ പരിശുദ്ധ കന്യകാ മറിയത്തിന്റെ നാമധേയത്തിലുണ്ടായിരുന്ന ഉപേക്ഷിക്കപ്പെട്ട പുരാതന ദേവാലയമായിരുന്നു പോര്‍സ്യുങ്കുള. കന്യകാമാതാവിനോട് അഗാധമായ ഭക്തിയുണ്ടായിരുന്ന വിശുദ്ധന്‍ ദേവാലയം പുനരുദ്ധരിക്കുവാന്‍ അതിനോടു ചേര്‍ന്ന് ദേവാലയത്തില്‍ താമസമാക്കി. ഫ്രാന്‍സിസ് അസീസ്സിയുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്ന ഇവിടെ വെച്ചാണ് വിശുദ്ധന്‍ തന്റെ ആദ്ധ്യാത്മിക ജീവിതം ആരംഭിക്കുന്നതും, സന്യാസ സഭക്ക് രൂപം നല്‍കുന്നതും.
ഇക്കാലയളവില്‍ തനിക്ക് വേണ്ടി മാധ്യസ്ഥം വഹിക്കണമെന്ന് വിശുദ്ധന്‍ മാതാവിനോട് കരഞ്ഞപേക്ഷിക്കാറുണ്ടായിരുന്നു.
പിന്നീട് ലഭിച്ച ദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ പോര്‍സ്യുങ്കുള ദണ്ഡവിമോചനം അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി ഹോണോറിയൂസ് പാപ്പാക്ക് അപേക്ഷ സമര്‍പ്പിച്ചു. അതുവരെ കേള്‍ക്കാതിരുന്ന സമ്പൂര്‍ണ്ണ ദണ്ഡവിമോചനം അനുവദിക്കുവാന്‍ പാപ്പാ ആദ്യം തയ്യാറായില്ലെങ്കിലും കര്‍ത്താവായ യേശുവും ഇതാഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പാപ്പ പിന്നീട് ദണ്ഡവിമോചനം അനുവദിക്കുകയായിരുന്നു.
കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം ‘അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം’.
ചെയ്യേണ്ട കാര്യങ്ങൾ:
സമയം : ആഗസ്റ്റ് ഒന്നാം തീയതി ഉച്ചയ്ക്ക് 12 മണി മുതൽ ആഗസ്റ്റ് രണ്ടാം തീയതി അർദ്ധരാത്രി വരെ.
*എങ്ങനെ ലഭിക്കും ദണ്ഡവിമോചനം ?*
(1) മുഴുവൻ പരിശുദ്ധ കുർബാനയിലും (ഇടവക ദൈവാലയത്തിലോ ഏതെങ്കിലും ഫ്രാൻസിസ്കൻ ദൈവാലയത്തിലോ)പങ്കെടുക്കുക. വി.കുർബാന സ്വീകരിക്കുക.
(2) *കുമ്പസാരിക്കുക* ശരിയായ അനുതാപതോടെ നല്ല കുമ്പസാരം കഴിക്കുക ( ഓഗസ്റ്റ് 2 ന് 8 ദിവസം മുൻപോ, 8 ദിവസത്തിനുള്ളിലോ)
(2 ആഴ്ച മുൻപ് എങ്കിലും ദൈവാലയത്തിൽ കുമ്പസാരം നടത്തിയിട്ടുണ്ടെങ്കിൽ നല്ലത്, കുഴപ്പമില്ല)
(3) ഏതെങ്കിലും ദൈവാലയത്തിൽ/ചാപ്പലിൽ / Convent/ FCC / Capuchin /parish of Fransican orders / ഇവയിൽ എവിടെയെങ്കിലും പ്രവേശിച്ച് പ്രാർത്ഥിക്കുക.
മേൽസൂചിപ്പിച്ച സമയക്രമത്തിൽ ദൈവാലയത്തിൽ പല പ്രാവശ്യം പ്രവേശിച്ചു ദണ്ഡവിമോചനം ഒന്നിലധികം പ്രാവശ്യം നമുക്കും ശുദ്ധീകരണത്മാക്കൾക്കും നേടാവുന്നതാണ്.
(4) പരിശുദ്ധ പിതാവിന്റെ നിയോഗങ്ങൾക്കായി
*1 സ്വർഗ്ഗ, 1 നന്മ, 1 വിശ്വാസപ്രമാണം* ചൊല്ലുക
*ഈ ദണ്ഡവിമോചനത്തിന്റെ പ്രത്യേകതകൾ:*
🌷തിരുസഭയുടെ ആദ്യത്തെ പൂർണ്ണ ദണ്ഡവിമോചനം
🌷വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ പ്രാർത്ഥനയിലൂടെ യേശു നേരിട്ട്, മാർപ്പാപ്പ വഴിയായി നൽകിയത്.
🌷ഒരു ദിവസം തന്നെ ദേവാലയത്തിൽ പല പ്രാവശ്യം പ്രവേശിച്ചു വിശ്വാസ പ്രമാണവും മാർപാപ്പയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയും ഓരോ പ്രാവശ്യവും ചൊല്ലിയാൽ അത്രയും ദണ്ഡവിമോചനം ലഭിക്കുകയും, അത് ശുദ്ധീകരണ സ്ഥലത്തുള്ള നമ്മുടെ പ്രിയപ്പെട്ടവർക്കും, പ്രാർത്ഥന ലഭിക്കാത്ത ആത്മാക്കൾക്കും വേണ്ടി കാഴ്ച വെയ്ക്കുകയും ചെയ്യാം..
🌷തിരുസഭയുടെ ബാക്കി ഉള്ള എല്ലാ ദണ്ഡവിമോചനങ്ങൾക്കും ഒരു ദിവസം ഒരു പ്രാവശ്യമേ ദണ്ഡവിമോചനം ലഭിക്കുകയുള്ളൂ.