റിപ്പോർട്ടർ: Sonia Bosco (St. Xavier’s College Journalism student)
വത്തിക്കാൻ: ഫ്രാൻസിസ് പാപ്പയുടെ മുപ്പത്തിനാലം വിദേശ അപ്പസ്തോലിക പര്യടനം സമാപിച്ചു. ഹങ്കറി, സ്ലോവാക്യ എന്നീ നാടുകളിലെ ഇടയ സന്ദർശനം ബുധനാഴ്ചയാണ് സമാപിച്ചത്. പന്ത്രണ്ടാം തീയതി ഞായറാഴ്ച രാവിലെയാണ് ഹങ്കറി യുടെ തലസ്ഥാനമായ ബുദാപെസ്റ്റിൽ വിമാനമിറങ്ങിയത് ആ നാട്ടിൽ തന്റെ അമ്പത്തിരണ്ടാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന്റെ സമാപന ദിവ്യ പൂജ അർപ്പണ അനന്തരം ഈ ചതുർദിന അജപാലന സന്ദർശനത്തിന്റെ രണ്ടാം പദം ആയിരുന്നു സ്ലോ വക്യായിൽ എത്തി. ഞായറാഴ്ച മുതൽ ബുധനാഴ്ച ഉച്ച വരെ ആ നാട്ടിൽ ചിലവഴിച്ച അതിനുശേഷം തിരിച്ച് റോമിലേക്ക് വിമാനം കയറി. 2772 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് പാപ്പാ ഇടയ സന്ദർശനത്തിന് എത്തിയത്.
എന്റെ യാത്രയിൽ സഹായിച്ച എല്ലാവർക്കും അപ്പസ്തോലിക യാത്രയുടെ അവസാനത്തിൽ പാപ്പാ നന്ദി അറിയിച്ചു. ” നിങ്ങളെ എല്ലാവരെയും എന്റെ ഹൃദയത്തിൽ ഞാൻ പേറുന്നു” എന്നെഴുതി യാണ് സന്ദേശം പാപ്പാ അവസാനിപ്പിച്ചത്. സെപ്റ്റംബർ12 മുതൽ 15 ഉള്ള നീണ്ട അപ്പസ്തോലിക യാത്രയ്ക്കുശേഷം പരിശുദ്ധ ഫ്രാൻസിസ് പാപ്പ വത്തിക്കാനിലെത്തി തന്റെ പതിവുപോലെ പരിശുദ്ധ കന്യകാമറിയത്തിന്റെ പുരാതന ചിത്രത്തിന് മുൻപിലെത്തി പ്രാർത്ഥിച്ചു. നന്ദി സൂചകമായി അവിടുത്തെ അൾത്താരയിൽ പൂവുകളും സമർപ്പിച്ചു