ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്കും ദക്ഷിണ സുഡാനിലേക്കും ഫ്രാൻസിസ് പാപ്പ നടത്തിയ നാല്പതാമത് അപ്പോസ്തോലിക സന്ദർശനം പൂർത്തിയായി. ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെയായിരുന്നു പാപ്പയുടെ അപ്പോസ്തോലിക സന്ദർശനം. അഞ്ചുദിവസവും ഒമ്പതു മണിക്കൂറും നീണ്ടുനിന്ന അപ്പോസ്ഥലിക പര്യടനത്തിൽ പാപ്പ 13 പ്രഭാഷണങ്ങൾ നടത്തി.
കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി, ചർച്ച് ഓഫ് സ്‌കോട്ലണ്ടിന്റെ മോഡറേറ്റർ മോൺ. ഇയിൻ ഗ്രീൻഷീൽഡ്സ് എന്നിവർക്കൊപ്പം ആണ് പാപ്പ യാത്ര ചെയ്തത്. ദക്ഷിണ സുഡാനിലേക്കുള്ള തന്റെ സന്ദർശനത്തെ ‘സമാധാനത്തിന്റെ തീർത്ഥാടനം’ എന്നാണ് പാപ്പ വിശേഷിപ്പിച്ചത്.
ദക്ഷിണ സുഡാന്റെ തലസ്ഥാന നഗരിയായ ജൂബയിലെ ഒരു വീഥിക്ക് ‘പോപ്പ് ഫ്രാൻസിസ് റോഡ് ‘ എന്ന പേര് സുഡാൻ നൽകിയതും ഈയിടെ സന്ദർശനത്തിൽ ശ്രദ്ധേയമാണ്. ഫ്രാൻസിസ് പാപ്പയുടെ സാന്നിധ്യം എന്നും സുഡാനിൽ ഉണ്ടായിരിക്കുന്നതിന്റെ പ്രതീകമായി ഇങ്ങനെയൊരു നടപടി സ്വീകരിച്ചതിന് ദക്ഷിണ സുഡാനിലെ കത്തോലിക്കാ മെത്രാൻ സംഘം സർക്കാരിന്റെയും നടപടിയെ പ്രകീർത്തിച്ചുകൊണ്ട് പ്രതികരിച്ചു.