വെള്ളയമ്പലം: 2023 ഒക്ടോബർ 22 ആഗോള കത്തോലിക്കസഭ മിഷൻ ഞായറായി ആചരിക്കുന്നതിനോടനുബന്ധിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പൊലീത്തയുടെ ഇടയലേഖനം ഇന്ന് ദൈവാലയങ്ങളിൽ വായിച്ചു. മിഷൻ ഞായറിനോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പ നൽകിയ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചാണ് പിതിവിന്റെ ഇടയലേഖനവും പുറത്തിറക്കിയിരിക്കുന്നത്.
ഈ വർഷത്തെ മിഷൻ ഞായർ ആപ്തവാക്യമായി തിരഞ്ഞെടുത്തിരിക്കുന്ന “ജ്വലിക്കുന്ന ഹൃദയങ്ങൾ, ചലിക്കുന്ന പാദങ്ങൾ” എന്നതാണ് ലേഖനത്തിന്റെ സത്ത. ഉത്ഥിതനായ ക്രിസ്തുവിനൊപ്പം എമ്മാവൂസിലേക്കു പോയ ശിഷ്യൻമാർക്കുണ്ടായ അനുഭവത്തെ മാതൃകയാക്കിയാണ് ഈ കാലഘട്ടത്തിന്റെ മിഷൻ പ്രവർത്തനങ്ങളെ മുന്നോട്ട് കൊണ്ടുപോകേണ്ടതെന്ന് അഭിവന്ദ്യ പിതാവ് അടിവരയിട്ട് വിശ്വാസികളെ ഓർമ്മിപ്പിക്കുന്നു.
ആദ്യഭാഗത്ത് ക്രിസ്തു വചനം പറഞ്ഞപ്പോൾ ശിഷ്യന്മാരുടെ ഹൃദയങ്ങൾ ജ്വലിച്ചിരുന്നതിനെക്കുറിച്ചും രണ്ടാം ഭാഗത്ത് ക്രിസ്തു അപ്പം മുറിച്ചപ്പോൾ അവരുടെ കണ്ണുകൾ തുറക്കപ്പെട്ടതിനെക്കുറിച്ചും വിശദ്ദമായി പ്രതിപാദിക്കുന്നു. മൂന്നാമതായി ദിവ്യാനൂഭൂതിക്കുശേഷം ശിഷ്യന്മാർ ജറുസലേമിലേക്ക് തിരിച്ചുപോയി സന്തോഷത്തിന്റെ സുവിശേഷം ലോകം മുഴുവൻ പ്രഘോഷിച്ചുകൊണ്ട് പ്രേഷിത ദൗത്യം ആരംഭിച്ചതിനെയും ലേഖനത്തിൽ സ്മരിക്കുന്നു.
തുടർന്ന് 2022 വർഷത്തെ മിഷൻ ഞായറിനോടനുബന്ധിച്ച് ലഭിച്ച തുകയുടെ വിവരങ്ങളും അവസാനമായി ജപമാല മാസത്തിൽ കുടുംബങ്ങൾ ജപമാല ഭക്തിയിൽ ആഴപ്പെടേണ്ടതിന്റെ ആവശ്യകത എടുത്ത്പറഞ്ഞുകൊണ്ടും സനിഡാത്മക സഭയ്ക്കായി എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിച്ചുകൊണ്ടുമാണ് ലേഖനം ഉപസംഹരിച്ചിരിക്കുന്നത്.
ലേഖനത്തിന്റെ പൂർണ്ണരൂപം താഴക്കണുന്ന ലിങ്കിൽ:
https://drive.google.com/file/d/1tEfaCZS0Yc49dsdebGQlmrtkRMNJyStP/view?usp=drive_link