വെട്ടുകാട്: വെട്ടുകാട് മദ്രെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാൾ ഒരുക്കങ്ങളുടെ ഭാഗമായി പന്തൽ കാൽനാട്ടു കർമ്മം 12 ഒക്ടോബർ 2025 ഞായറാഴ്ച രാവിലെത്തെ ദിവ്യബലിക്ക് ശേഷം ബഹു: ഇടവക വികാരി റവ. ഫാ. ഡോ.എഡിസൺ വൈ. എം. ഇടവക അംഗങ്ങളുടെയും, ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ നിർവഹിച്ചു. 2025 നവംബർ 14 ന് ആഘോഷമായ കൊടിയേറ്റ് ചടങ്ങോടുകൂടി ഈ വർഷത്തെ ക്രിസ്തുരാജത്വ തിരുനാളിന് തുടക്കമാകും.