വേളി: വേളി ഇടവകയിൽ വിദ്യാഭ്യസ ശുശ്രൂഷ സമിതി സ്റ്റുഡൻസ് ഫോറം രൂപീകരിച്ചു. നവംബർ 9 ഞായറാഴ്ച നടന്ന് ചടങ്ങിൽ സ്റ്റുഡൻസ് ഫോറത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സഹവികാരി ഫാ. ടിനു ആൽബിൻ നിർവഹിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ, കല, കായിക മേഖലകളിൽ സ്റ്റുഡൻസ് ഫോറം പോലുള്ള സംഘടനകളുടെ പ്രാധാന്യത്തെക്കുറിച്ച് അച്ഛൻ ലഘു വിവരണം നൽകി. സ്റ്റുഡൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഫെറോന ആനിമേറ്റർ വിവരിച്ചു. ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി സിസ്റ്റർ ആനിമേറ്റർ, വിദ്യാഭ്യാസ ശുശ്രൂഷ സമിതി സെക്രട്ടറി, ഇടവക, ഫെറോന തല സ്റ്റുഡൻസ് ഫോറം എക്സിക്യൂട്ടീവ് അംഗം ആതിര എന്നിവർ സന്നിഹിതരായിരുന്നു. 44 കുട്ടികൾ സ്റ്റുഡൻസ് ഫോറത്തിൽ അംഗങ്ങളായി.

