വട്ടിയൂർക്കാവ് : വിശുദ്ധ കൊച്ചുത്രേസ്യയുടെ വിശുദ്ധ പദവി ശദാബ്ദിയുടെയും ജൂബിലി 2025 ൻ്റെയും സമാപനത്തോടുബദ്ധിച്ച് വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ലവർ ഇടവക കുട്ടികൾക്കായി വിശുദ്ധയുടെ ഛായാചിത്രം വരയ്ക്കുന്ന മത്സരം നടത്തി. ക്രിസ്തുമസിനോടനുബദ്ധിച്ച് നടത്തിയ മത്സര വിജയികൾക്ക് ഇടവകവികാരി ഫാദർ ലോറൻസ് കലാസ് ഡിസംബർ 28-ാം തിയതി ദിവ്യബലി കഴിഞ്ഞ് സമ്മാനം വിതരണം ചെയ്തു. മത്സരത്തിന് മതബോധന സമിതി നേതൃത്വം നല്കി.
