വട്ടിയൂർക്കാവ് : ബൈബിൾ പാരായണ മാസത്തോടനുബന്ധിച്ച് ഈ വർഷവും സമ്പൂർണ്ണ ബൈബിൾ പാരായണം വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ലവർ ഇടവക സംഘടിപ്പിച്ചു. ഡിസംബർ 28-ാം തിയതി ദിവ്യബലിയ്ക്ക് ശേഷം 125 ഓളം ഇടവകാംഗങ്ങൾ ദേവാലയത്തിൽ സമ്മേളിച്ച് അവർക്ക് മുൻകൂടി നിശ്ചയിച്ച് നല്കിയ വചനഭാഗം വായിക്കുകയായിരുന്നു. ഉൽപത്തി മുതൽ വെളിപാട് വരെയുള്ള പുസ്തകങ്ങളിലെ ഭാഗങ്ങൾ 125 ആയി തിരിച്ച് ഓരോരുത്തർക്കും വയനയ്ക്കായി നല്കുകയായിരുന്നു. അപ്രകാരം ഒന്നരമണിക്കുറുകൊണ്ട് ബൈബിൾ പൂർണ്ണമായി പരായണം ചെയ്യാൻ കഴിഞ്ഞു. സമ്പൂർണ്ണ ബൈബിൾ പാരായണത്തിന് തുടക്കം കുറിച്ചു കൊണ്ട് ഇടവക വികാരി ഫാ. ലോറൻസ് കുലാസ് ദൈവത്തെ ശ്രമിക്കാനുള്ള സുവർണ്ണാവസരമാണ് ബൈബിൾ പാരായണമെന്ന് വിശ്വാസികളെ ഓർമ്മിപ്പിച്ചു. അജപാലന ശുശ്രൂഷ കൺവീനർ ശ്രീ.ജോയി എസ്., മതബോധന പ്രഥമ അദ്ധ്യാപകൻ ശ്രീ. സെൽവരാജ് ആർ. നേതൃത്വം നല്കി.

