ശാന്തിപുരം: ശാന്തിപുരം ഇടവകയിൽ 7-ാം ക്ലാസു മുതൽ ഡിഗ്രി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും വിദ്യാഭ്യാസ ശുശ്രൂഷ സമിതി മോട്ടിവേഷൻ ക്ലാസ് നടത്തി. തിരുവനന്തപുരം ജ്യോതിസ് അക്കാഡമി ഡയറക്ടർ ദേവപ്രസാദ് സാർ ക്ലാസ് നയിച്ചു. ജീവിത പ്രതിസന്ധികൾക്കിടയിലും കഠിനാധ്വാനവും സ്വപ്രയത്നവുംകൊണ്ട് ഉന്നതിയിലെത്തിയ വ്യക്തികളെ പരിചയപ്പെടുത്തി ക്ലാസ് അർത്ഥവത്താക്കി. പഠനമേഖലയിൽ കുട്ടികളുടെ അഭിരുചിയും ഇന്നത്തെ കാലഘട്ടത്തിലെ ജോലി സാദ്ധ്യതകളും തിരിച്ചറിഞ്ഞ് അവരെ സഹായിക്കാൻ മാതാപിതാക്കൾ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. സമിതി അംഗം മേരിമോൾ ടീച്ചർ സ്വാഗതവും കൺവീനർ ജെൻസി ഫ്രാങ്കോ നന്ദിയും പറഞ്ഞു.

