പുല്ലുവിള: പുല്ലുവിള ഫെറോനാ വി. യാക്കോബ് അപ്പോസ്തോലന്റെ ദേവാലയത്തിൽ ജപമാല മാസാചരണത്തിന്റെ ഭാഗമായി അഖണ്ട ജപമാല നടത്തി. ഒക്ടോബർ 12-ന് നടന്ന ജപമാല പ്രാർഥനയ്ക്ക് കെ.ജി മുതൽ പി.ജി വരെ ഉള്ള വിദ്യാർത്ഥികളും അധ്യാപകരും നേതൃത്വം നൽകി. തമിഴ്, ലാറ്റിൻ, ഹിന്ദി, ഇംഗ്ലീഷ്, മലയാളം തുടങ്ങിയ ഭാഷകളിൽ ഗാനാലാപനത്തോടും, പൂക്കൾ സമർപ്പിച്ചും, മെഴുകുതിരി തെളിച്ചും, നിയോഗങ്ങൾ അർപ്പിച്ചും നിയോഗങ്ങൾ സമർപ്പിച്ചും ജപമാല സമർപ്പണം ഭക്തിസാന്ദ്രമാക്കി. രാവിലെ 10.30-ന് ആരംഭിച്ച ജപമാല വൈകുന്നേരം 5 മണിക്ക് ഇടവക വികാരി ഫാ. ആന്റണി എസ്. ബി-യുടെ സമാപന സന്ദേശത്തോടും ദിവ്യകാരുണ്യ ആശീർവാദത്തോടും കൂടി സമാപിച്ചു.