പൂന്തുറ: പൂന്തുറ ഇടവകയിൽ സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, സംരംഭകത്വം, തൊഴിൽ എന്നിവയുമായി ബന്ധപ്പെടുത്തി കോൺക്ലേവ് സംഘടിപ്പിച്ചു. ആധുനിക കാലഘട്ടത്തിലെ നവമായ ടെക്നോളജികളും, വിദ്യാഭ്യാസ സമ്പ്രദായങ്ങളും, പുത്തൻ സംരഭങ്ങളും പരിചയപ്പെടുത്തുകയായിരുന്നു കോൺക്ലേവിന്റെ ഉദേശം. ആന്റണി രാജു എം.എൽ.എ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. പൂന്തുറ ഇടവക വികാരി ഫാ. ഡാർവിൻ പീറ്റർ അധ്യക്ഷത വഹിച്ചു. വിശിഷ്ടാഥിതികളായി മോട്ടിവേഷൻ സ്പീക്കർ ജോസഫ് അന്നംകുട്ടി, ടെലിവിഷൻ അവതരകനും മാജിക് ഷെഫുമായ രാജ് കലേഷ്, ടാൽറോപ് കോ ഫൗണ്ടർ സിഇഒ സഫീർ നജുമുദ്ദീൻ, ജോനാസ് ജോസഫ് എന്നിവർ പങ്കെടുത്തു. വിശിഷ്ടാഥിതികളായെത്തിയവർ വിദ്യാർത്ഥികളുമായും രക്ഷാകർത്താക്കളുമായി സംവദിച്ചു.