കണ്ണാന്തുറ: വിദ്യാഭ്യാസ പുരോഗതിയ്ക്കായി മാതാപിതാക്കളുടെയും മുത്തശ്ശി മുത്തച്ഛന്മാരുടെയും കൂടിവരവ് കണ്ണാന്തുറ ഇടവകയിൽ നടന്നു. നവംബർ 9 ഞായറാഴ്ച നടന്ന കൂടിവരവ് ഫാ. ക്ലീറ്റസ് വിൻസന്റ് ഉദ്ഘാടനം ചെയ്തു. ‘മക്കളുടെ വിദ്യാഭ്യാസത്തിൽ മാതാപിതാക്കളുടെയും മുത്തശ്ശി മുത്തശ്ശന്മാരുടെയും പങ്ക്’ എന്ന വിഷയത്തിന്മേൽ നടന്ന ക്ലാസിന് അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഡയറക്ടർ ഫാ. സജു റോൾഡൻ നേതൃത്വം നൽകി. മക്കളുടെ വിദ്യാഭ്യാസ വളർച്ചയിൽ മാതാപിതാക്കളും മുത്തശ്ശി മുത്തച്ഛന്മാരും നടത്തേണ്ട കാര്യക്ഷമമായ ഇടപെടലുകളെയും സമീപനങ്ങളെയും കുറിച്ച് ക്ലാസിൽ വിശദീകരിച്ചു. വിദ്യാഭ്യാസ ശുശ്രൂഷ സമിതി പ്രതിനിധി ഷീബ സ്വാഗതവും സെക്രട്ടറി സിബി കൃതജ്ഞതയും പറഞ്ഞു. ഫൊറോന ആനിമേറ്റർ മേരി ഫാത്തിമ പരിപാടിക്കാവശ്യമായ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

