ചെറുവെട്ടുകാട്: ചെറുവെട്ടുകാട് ഇടവകയിലെ വനിത സ്വയം സഹായ സംഘങ്ങളുടെയും കടകംപള്ളി GAD-യുടെയും നേതൃത്വത്തിൽ യോഗ ക്ലബ് രൂപീകരിച്ചു. നവംബർ 29 ശനിയാഴ്ച ഇടവക വികാരി ഫാ. അജയ് യോഗ ക്ലബ് ഉദ്ഘാടനം ചെയ്തു. കടകംപള്ളി GAD-യിലെ ഡോ. ശ്രീദേവി, യോഗ പരിശീലക സ്വപ്ന എന്നിവർ പ്രസംഗിച്ചു. ഇടവക സെക്രട്ടറി മോഹൻകുമാർ ഇടവക വൈസ് പ്രസിഡൻറ് ജോളിമസ് എന്നിവർ ആശംസകൾ അർപ്പിച്ചു. സാമൂഹ്യ ശുശ്രൂഷ കൺവീനർ സുമ നന്ദി കൃതജ്ഞതയേകി. ഫെറോന സാമൂഹ്യ ശുശ്രൂഷ ആനിമേറ്റർ ഷീജ സന്നിഹിതയായിരുന്നു.

