ചെറുവെട്ടുകാട്: ‘വിദ്യാഭ്യാസത്തിലും സ്വഭാവരൂപീകരണത്തിലും മാതാപിതാക്കളുടെ പങ്ക്’ എന്ന വിഷയത്തെ ആസ്പദമാക്കി മാതാപിതാക്കൾക്കും, മുത്തശ്ശി മുത്തശ്ശന്മാർക്കും ചെറുവെട്ടുകാട് ഇടവകയിൽ സെമിനാർ നടന്നു. വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ നടന്ന് സെമിനാറിൽ മക്കളുടെ വിദ്യാഭ്യാസ വളർച്ചയിൽ മാതാപിതാക്കളും മുത്തശ്ശി മുത്തച്ഛന്മാരും നടത്തേണ്ട കാര്യക്ഷമമായ ഇടപെടലുകളെയും സമീപനങ്ങളെയും കുറിച്ച് ഇടവക വികാരി ഫാ. അജയ്കുമാർ ക്ലാസ്സ് നയിച്ചു. ശ്രീ. മോഹൻ സ്വാഗതവും ശ്രീമതി മിനി കൃതജ്ഞതയും പറഞ്ഞു.

