ശ്രീകാര്യം: ശ്രീകാര്യം വിശുദ്ധ ക്രിസ്റ്റഫർ ദേവാലയത്തിൽ മാർച്ച് 9 ഞായറാഴ്ച ഇടവകയിലെ സാമൂഹ്യ ശുശ്രൂഷയുടെ നേതൃത്വത്തിൽ വനിതാദിനം ആചരിച്ചു. ഞായറാഴ്ചത്തെ ദിവ്യബലി മധ്യേ ഇടവകയിലെ എല്ലാ വനിതകൾക്കും വേണ്ടി പ്രേത്യേകം പ്രാർത്ഥിക്കുകയും തുടർന്ന് ശ്രീകാര്യം ഇടവകയിലെ വനിതാ സംരംഭകരെ ആദരിക്കുകയും ഇടവകയുടെ സ്നേഹോപഹാരം നൽകുകയും ചെയ്തു. വനിതാദിനത്തിൽ, സ്ത്രീ ശക്തിയുടെ ഉജ്ജ്വല ഉദാഹരണങ്ങളായ ശ്രീകാര്യം ഇടവകയിലെ സ്വയംതൊഴിൽ സ്ഥാപനം നടത്തുന്ന വനിതാ സംരംഭകരെയാണ് ആദരിച്ചത്.
റിയ സ്റ്റിച്ചിംഗ് സെന്റർ ഉടമ ജെസ്സി സേവിയർ, ബിനുരാജ് പ്രൊവിഷൻ സ്റ്റോർസ് നടത്തുന്ന മാർഗ്രറ്റ്, പപ്പൂസ് ഹോംലി ഫുഡ് സംരഭക ദിവ്യ ഫ്രെഡി എന്നിവരാണ് ഇടവകയുടെ ആദരം ഏറ്റുവാങ്ങിയത്. ജൂബിലി നൽകുന്ന പ്രത്യാശയുടെ അനുഭവം എല്ലാവരിലും പകർന്നുകൊണ്ട് ഇടവകയിലെ സാമൂഹ്യശുശ്രൂഷ നവനേതൃത്വം തങ്ങളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.