വവ്വാമൂല: ബിസിസി യൂണിറ്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കാക്കമൂല, വവ്വാമൂല ഇടവകകൾ സംയുക്തമായി ബിസിസി നേതൃത്വ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. നവംബർ 9 ഞായറാഴ്ച നടന്ന പരിശീലന പരിപാടിയിൽ അതിരൂപത എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സനീഷ് ക്ലാസ്സ് നയിച്ചു. ബിസിസി യൂണിറ്റിലെ പങ്കാളിത്തം, കുടുംബ യൂണിറ്റുകളിലെ കൂട്ടായ്മയും ഐക്യവും ശക്തമകാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ച് അദ്ദേഹം വിവരിച്ചു. കാക്കാമൂല, വവ്വാമൂല ഇടവകകളുടെ വികാരി ഫാ. ഫ്രാൻസിസ് സേവ്യർ സ്വാഗതവും, വവ്വാമൂല ഇടവക ബിസിസി കോഡിനേറ്റർ ഹേമജ നന്ദിയും പറഞ്ഞു. ഫൊറോന ആനിമേറ്റർ ഷീജ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

