വിശുദ്ധ അന്തോണീസിന്റെ നാമധേയത്തിലുള്ള കുലശേഖരം ദേവാലയത്തിൽ ജൂലൈ മാസം ആറാം തീയതി ഞായറാഴ്ച ഇടവകയിലെ യുവജനങ്ങൾ യുവജന ദിനം ആഘോഷിച്ചു. കണ്ണിൽ കനിവും, കരളിൽ കനിവും, കാലിൽ ചിറകുള്ള ക്രൈസ്തവ യുവത്വം എന്ന ആപ്തവാക്യത്തെ മുൻനിർത്തി ഇടവകയിലെ യുവജനങ്ങളെ ശാക്തീകരിക്കുക, അതിലുപരി പുതിയ അംഗങ്ങളെ യുവജന സംഘടനയിലേക്ക് മുൻനിരയിലേക്ക് കൊണ്ടുവരിക എന്ന സന്ദേശവുമായി ആണ് ഇടവകയിലെ യുവജനങ്ങൾ ആഘോഷിച്ചത്. മുഖ്യ കാർമികനായി ഫാ. ബേവിൻസൺ ദിവ്യബലി അർപ്പിക്കുകയും. ഇടവകയിലേക്ക് പുതുതായി കടന്നുവന്ന രണ്ട് കപ്പുച്ചിൻ വൈദികരെ സ്വാഗതം ചെയ്യുകയും ചെയ്തു. ദിവ്യബലിക്ക് ശേഷം ബ്രദർ ജോവിൻ പതാക ഉയർത്തുകയും, ബ്രദർ സാവിയോ യുവജനദിനസന്ദേശം നൽകുകയും, പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു ദിവ്യബലിക്കായി കടന്നുവന്ന എല്ലാ യുവജനങ്ങൾക്കും മധുരപലഹാരം നൽകുകയും കെസിവൈഎം ആന്തത്തോടെ ആഘോഷ പരിപാടികൾ സമാപിക്കുകയും ചെയ്തു.