പൂഴിക്കുന്ന്: അതിരൂപതാ സാമൂഹ്യ ശുശ്രൂഷ നടത്തി വരുന്ന ലഹരി വിരുദ്ധ പ്രവർത്തങ്ങളുടെ ഭാഗമായി പാളയം ഫെറോനയിലെ പൂഴിക്കുന്ന് ഇടവകയിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടന്നു. ജൂലൈ 13 ഞായറാഴ്ച നടന്ന ലഹരിവിരുദ്ധ പരിപാടി ഇടവക വികാരി ഫാ. വിൽഫ്രഡ് ഉദ്ഘാടനം ചെയ്തു. നേമം S.H.O ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ ബോധവത്കരണം സെമിനാർ നടന്നു. കുട്ടികളും യുവജനങ്ങളും സജീവമായി പങ്കെടുത്ത പരിപാടിയിൽ ഏവരും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ഫെറോന ആനിമറ്റർ റീന ആന്റണി, മതബോധന ഹെഡ്മിട്രെസ്സ് പുഷ്പം മിനി, പരീഷ് കൗൺസിൽ സെക്രട്ടറി സാവിയോ സജി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സാമൂഹ്യ ശുശ്രൂഷ സെക്രട്ടറി പ്രശാന്ത് സ്വാഗതവും KLM സെക്രട്ടറി ഡ്യൂണി മേരി കൃതജ്ഞതയുമേകി.