പാലപ്പൂര്: ഹോളി ക്രോസ്സ് ചർച്ച് പാലപ്പൂര് KCYM-ന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി. സ്കൂൾ നിർമാണത്തിനായുള്ള ഫണ്ട് സ്വരൂപണം ലക്ഷ്യംവച്ച് നടന്ന ബിരിയാണി ചലഞ്ച് ഇടവ വികാരി ഫാ. ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. ഇടവക ജനങ്ങളുടെയും, സമീപ ഇടവകകളായ പൂങ്കുളം, കാരയ്ക്കാ മണ്ഡപം ഇടവകകളുടെയും, ഇതര മത്സ്ഥരുടെയും സഹായ സഹകരണങ്ങൾ പരിപാടി വിജയകരമാകുന്നതിന് സഹായിച്ചു. ബിരിയാണി ചലഞ്ചിന്റെ ഭാഗമായി വൃദ്ധസദനങ്ങളിൽ കഴിയുന്ന 135 പേർക്ക് ബിരിയാണി നൽകി. സ്കൂൾ നിർമ്മാണ ഫണ്ടിലേക്ക് 94,373/- രൂപ നൽകി. കെസി വൈ എം ഇടവക ആനിമേറ്റർ സിസ്റ്റർ ലിറ്റിൽ തെരേസ, പ്രസിഡന്റ് സുധി, ജനറൽ സെക്രട്ടറി ലിജി രാജ്, ട്രഷറര്‍ ശ്രീജിത്ത് എന്നിവരും ഇടവകയിലെ യുവജനങ്ങളും സന്നിഹിതരായിരുന്നു.