ആഴാകുളം: ആഴാകുളം ക്രൈസ്റ്റ് ദി കിംഗ് ഇടവകയിലെ കെ.സി.വൈ.എം അംഗങ്ങൾ കരൾ രോഗിയുടെ ചികിത്സാസഹായത്തിന് പൊറോട്ട ചലഞ്ച് നടത്തി. ഇതിലൂടെ ലഭിച്ച നാലപതിനായിരം രൂപ രോഗം ബാധിച്ച കുട്ടിയുടെ മാതാപിതാക്കൾക്ക് മാർച്ച് 23 ഞായർ ദിവ്യബലിക്കുശേഷം കൈമാറി. ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ നടന്ന ഈ കാരുണ്യ പ്രവർത്തനത്തിന് ഇടവകാംഗങ്ങളും, ഇടവകയിൽ വരുന്ന മറ്റിടവകാംഗങ്ങളും, പ്രദേശവാസികളായ ഇതര മതസ്ഥരും പങ്കാളികളായി. കെ.സി.വൈ.എം ഇടവക പ്രസിഡന്റ് ആര്യ എസ്.എസ്, വൈസ് പ്രസിഡന്റ് സുരാഗ്, ജനറൽ സെക്രട്ടറി സാജൻ ആർ. എസ്., ജോയിന്റ് സെക്രട്ടറി സുബിൻ, ട്രഷറര്‍ ലിൻസി മരിയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ആഴാകുളം ഇടവക വികാരി ഫാ. യൂജിൻ ബ്രിട്ടോ ഇതിന് പിന്നിൽ പ്രവർത്തിച്ച യുവജനങ്ങളെ അഭിനന്ദിച്ചു.