ശ്രീകാര്യം: ശ്രീകാര്യം വിശുദ്ധ ക്രിസ്റ്റഫർ ദൈവാലയത്തിൽ കുടുംബശുശ്രുഷയുടെ നേതൃത്വത്തിൽ രോഗീദിനം ആചരിച്ചു. രാവിലത്തെ ദിവ്യബലിയിൽ ഇടവകയിലെ കിടപ്പുരോഗികൾക്ക് വേണ്ടി പ്രേത്യേകം പ്രാർത്ഥിക്കുകയും തുടർന്ന് 9:30 മുതൽ 1 മണിവരെ ഇടവകയിലെ രോഗവസ്ഥയിൽ ആയിരിക്കുന്ന 11 അംഗങ്ങളുടെ ഭവനങ്ങൾ സന്നർശിച്ചു അവർക്കു വിശുദ്ധ കുർബാന നല്കുകയും ഇടവകയുടെ സ്നേഹോപഹാരം നൽകുകയും ചെയ്തു. ഇടവകയിലെ കുടുംബശുശ്രുശഷ സമിതി അംഗങ്ങൾ എല്ലാവരും ഇടവക സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിപാടിയിൽ സന്നിഹിതരായിരുന്നു. ജൂബിലി നൽകുന്ന പ്രത്യാശയുടെ അനുഭവം എല്ലാവരിലും പകർന്നുകൊണ്ട് ഇടവകയിലെ കുടുംബ ശുശ്രൂഷ നവനേതൃത്വം തങ്ങളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.