പൂവാർ / പരുത്തിയൂർ: പുല്ലുവിള ഫൊറോനയിലെ പരുത്തിയൂർ, പൂവാർ ഇടവകകളിൽ സ്വയം സഹായ സംഘങ്ങളുടെ സാമ്പത്തിക ശാക്തീകരണവും സംരംഭകത്വ വികസനവും സാധ്യമാക്കുന്നതിന്റെ ഭാഗമായി എസ്.എച്ച്.ജി അംഗങ്ങൾ മാസചന്ത ഒരുക്കി.
പൂവാർ ഇടവകയിലെ മാസചന്ത സാമൂഹ്യ ശുശ്രൂഷ അതിരൂപത ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ഡെൻസൺ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഇടവക സാമൂഹ്യ ശുശ്രൂഷ സിസ്റ്റർ പ്രതിനിധി, ആനിമേറ്റർ, സെക്രട്ടറി എന്നിവർ സംസാരിച്ചു.
പരുത്തിയൂർ ഇടവകയിലെ ചന്ത ഇടവക വികാരി ഫാ. ഡേവിഡ്സൺ ഉദ്ഘാടനം ചെയ്തു. ഇടവക സാമൂഹ്യ ശുശ്രൂഷ സിസ്റ്റർ പ്രതിനിധി സിസ്റ്റർ ലിസി, സെക്രട്ടറി ശ്രീ . ജൂണസ് , ആനിമേറ്റർ വളർ മതി എന്നിവർ സംസാരിച്ചു. മാസചന്തയിലൂടെ വിവിധയിനം ഭക്ഷ്യ ഉത്പ്പന്നങ്ങൽ വിപണം ചെയ്തു.
പൂവാർ ഇടവകയിൽ ഒരുക്കിയ മാസചന്തയിൽ പുരുഷ എസ്.എച്ച്.ജി-കളുടെ പങ്കാളിത്തവും മത്സ്യ ഉല്പ്പന്നങ്ങളുടെ വിപണനവും ഏറെ ശ്രദ്ധനേടി.