വട്ടിയൂര്‍ക്കാവ്: സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി പാളയം ഫെറോനയിൽ സാമൂഹ്യ ശുശ്രൂഷ സമിതി, കെ.എൽ.എം എന്നിവർ സംയുക്തമായി ഓണ വിപണന മേള സംഘടിപ്പിച്ചു. സാമൂഹ്യ ശുശ്രൂഷയും കേരള ലേബർ മൂവ്മെൻ്റും ചേർന്നാണ് വരുമാന ലഭ്യതയ്ക്കായി സുരക്ഷിത ഭക്ഷണ ഉൽപ്പന്നങ്ങളുടെ വിപണി തുറന്നത്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് പ്രകൃതിവിഭവങ്ങളെ ഉപയോഗിക്കുകയെന്ന സന്ദേശം നൽകാൻ ഈ മേളയിലൂടെ സാധിച്ചതായി അണിയറ പ്രവർത്തകർ പറഞ്ഞു.
വട്ടിയൂർക്കാവ് സെൻ്റ് തെരേസ ദേവാലയത്തിൽ വച്ച് സെപ്റ്റംബർ 8 ഞായറാഴ്ച സംഘടിപ്പിച്ച വിപണന മേള സംരംഭകർക്ക് ഏറെ പ്രോത്സാഹനമേകി. പ്രസ്തുത പരിപാടി ഇടവക വികാരി ഫാ. ലോറൻസ് കുലാസ് ഉദ്ഘാടനം ചെയ്തു. രൂപത കെ. എൽ.എം കോഡിനേറ്റർ ശ്രീമാൻ എബി മാത്യൂ ഫെറോന റീജിണൽ ആനിമേറ്റർ ശ്രീമതി റീനാ ആൻ്റണി എന്നിവർ സന്നിഹിതരായിരുന്നു.