നെല്ലിയോട്: നെല്ലിയോട് ഇടവകയിൽ സാമൂഹ്യ ശുശ്രൂഷ സമിതിയും യുവജന ശുശ്രൂഷയും കെ എൽ എം ഇടവക ബിസി സി അംഗങ്ങൾ എന്നിവർ ചേർന്ന് സംയുക്തമായി ഫസ്റ്റ് എയ്ഡ് ട്രെയിനിങ് സംഘടിപ്പിച്ചു. അഗസ്റ്റ് 18 ഞായറാഴ്ച നടന്ന പരിപാടി ഇടവക വികാരി ഫാ. വിജിൽ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. സിസ്റ്റർ സ്വപ്ന ആശംസകൾ അർപ്പിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിലെ ഡോക്ടർ ശ്രീജിത്തും ടീം അംഗങ്ങളും രോഗാവസ്ഥകളിലും അപകട സമയങ്ങളിലും നാം എടുക്കേണ്ട മുൻ കരുതലുകളെ കുറിച്ചുള്ള ക്ലാസിന് നേതൃത്വം നൽകി. ക്ലാസിൽ പങ്കെടുത്ത എല്ലാവരും അതിനോടനുബന്ധിച്ച് നടന്ന പരിശീലനത്തിലും പങ്കാളികളായി.