കാഞ്ഞിരംപാറ: കാഞ്ഞിരംപാറ ഇടവകയിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സാമൂഹ്യ ശുശ്രൂഷയുടെ നേതൃത്വത്തിൽ കർമ്മപരിപാടികൾ ആരംഭിച്ചു. മണ്ണിന്റെ സ്വാഭാവികത നിലനിർത്തി പ്രകൃതിയിൽ നിന്നും കിട്ടുന്ന ജൈവീക വസ്തുക്കളെ പരമാവധി ഉൾപ്പെടുത്തി മണ്ണിന്റെ വളക്കൂറും ഉത്പാദനശേഷിയും കാലാകാലങ്ങളിലേയ്ക്ക് നിലനിർത്തുകയും പരിസ്ഥിതി മലിനീകരണം പരമാവധി കുറച്ചും കൃഷി ചെയ്യുന്നതാണ് ജൈവകൃഷി. രാസവളങ്ങൾ തീർത്തും ഒഴിവാക്കിയുള്ള കൃഷിരീതിയാണിത്.
ഇതിന്റെ ഭാഗമായി ഇടവകയിലെ 40 കുടുംബങ്ങൾക്ക് വാഴ, കരുമുളക്, പപ്പായ തൈകളും പച്ചക്കറി വിത്തുകളും ഇടവക വികാരി ഫാ. റിച്ചാർഡ് സഖറിയ വിതരണം ചെയ്തു. സാമൂഹ്യ ശുശ്രൂഷ ഇടവക കൺവീനർ ശ്രീ.ജോസും എക്സിക്യട്ടീവ് അംഗങ്ങളും നേതൃത്വം നൽകി.