പള്ളം വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ 8,9,10 ക്ലാസുകാർക്ക് അക്കാദമിക പിന്തുണ നൽകുന്ന ‘ഒപ്പമുണ്ട് ഞങ്ങളും’ പരിപാടിക്ക് തുടക്കമായി. കോവിഡ് മഹാമാരി തന്ന പ്രതിസന്ധി യെ അതിജീവിച്ചു, വിദ്യാർത്ഥികൾ നവംബർ മാസം മുതൽ സ്കൂളുകളിൽ നേരിട്ട് അധ്യയനത്തിന് പോകുന്ന പശ്ചാതലത്തിൽ 8, 9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് മികച്ച അധ്യാപകരുടെ സേവനം ലഭ്യമാക്കി അക്കാദമിക പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇടവക വിദ്യാഭ്യാസ ശുശ്രുഷ സമിതി പരിപാടിക്ക് തുടക്കം കുറിച്ചത്.
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം സെപ്റ്റംബർ, 27 തിങ്കളാഴ്ച ഉച്ചയ്ക്ക് ഇടവക വികാരി ബിജിനച്ചൻ നിർവഹിച്ചു. ഇടവക വിദ്യാഭ്യാസ കൺവീനർ ശ്രീമതി.ഷീബ ലോറൻസ് ന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ, പുല്ലുവിള ഫെറോന ഉന്നത വിദ്യാഭ്യാസ കൺവീനർ ശ്രീ. ഷെറി.J. C, സിസ്റ്റർ അനിമെറ്റർ Sr. മരിയ DMI തുടങ്ങിയവർ പങ്കെടുത്തു..
കുഞ്ഞുങ്ങൾ ഭാവിയുടെ വാഗ്ദാനങ്ങൾ ആണെന്നും, നല്ല സാമൂഹിക, സാംസ്‌കാരിക വളർച്ച നിങ്ങൾ ഓരോരുത്തരിൽ നിന്നും ഉണ്ടാകട്ടെ എന്നും പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ അനിമേറ്റർ ശ്രീമതി. മേരി ത്രേസ്യ മോറായിസ് പറഞ്ഞു.