മണിപ്പൂരിൽ നടക്കുന്ന അക്രമ സംഭവങ്ങളെ അപലപിച്ച് പാളയം ഫൊറോന ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന കമ്മീഷന്റെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽ പ്രതിഷേധ റാലിയും പ്രാർത്ഥനാ കൂട്ടായ്മയും നടന്നു.
മണിപ്പൂരിലെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം എന്ന ആവശ്യവും സർക്കാർ സംവിധാനങ്ങൾ പാലിക്കുന്ന മൗനം വെടിയണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുക,
സ്ത്രീത്വത്തെ മാനിക്കുക, മണിപ്പൂരിലും മനുഷ്യ ജീവൻറെ അന്തസ്സ് ഉയർത്തിപ്പിടിക്കണം, മണിപ്പൂരിൽ ജാതി വെറിയാൽ ഒരു മനുഷ്യ ജീവനും ഹനിക്കപ്പെടരുത്, മണിപ്പൂരിലെ സമാധാനം പുനസ്ഥാപിക്കുക, മനുഷ്യ അവകാശങ്ങൾ ധ്വംസിക്കപ്പെടരുത്, മണിപ്പൂരിനോടുള്ള നിസ്സംഗ നിലപാട് വെടിയുക, മണിപ്പൂരിനെ രക്ഷിക്കൂ മനുഷ്യത്വം കാണിക്കൂ,
തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി മതബോധന വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പാളയം ഫൊറോനയിലെ 20 കേന്ദ്രങ്ങളിൽ നടത്തിയ പ്രതിഷേധ റാലിയിലും പ്രാർത്ഥന കൂട്ടായ്മയിലുമായി ആയിരക്കണക്കിന് കുട്ടികൾ പങ്കെടുത്തു.മണിപ്പൂർ കലാപത്തിൽ പ്രതിഷേധിച്ച് നടത്തിയ പരിപാടികളുടെ ഫൊറോനാതല ഉദ്ഘാടനം പാളയം ഫൊറോന ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന ഡയറക്ടർ ഫാ. ജെറോം അമൃതയ്യൻ നിർവഹിച്ചു.