തോമസ് നെറ്റോ പിതാവിന്റെ മെത്രാഭിഷേകത്തോടനുബന്ധിച്ച് അതിരൂപതാ ചരിത്രവും ജനതയുടെ സ്വത്വവും ചരിത്രവുമൊക്കെ ഉള്ളടക്കമാവുന്ന സ്മരണികയാണ് പുറത്തിറങ്ങിയത്. തോമസ് നെറ്റോ പിതവിന് പാലിയം നൽകിയ ദിവ്യബലിക്ക് ശേഷമാണ് ഒർമ്മത്തിര എന്ന പേരിൽ അതിരൂപതാ ചരിത്രത്തിലേക്ക് കൂടുതൽ വെളിച്ചം വീശുന്ന സ്മരണിക പ്രകാശനം ചെയ്തത്.
ഇന്ത്യയിലേക്കുള്ള വത്തിക്കാൻ സ്ഥാനപതി പ്രകാശനം ചെയ്ത ആദ്യ പ്രതി അഭി. വിൻസെന്റ് സാമുവേൽ പിതാവ് ഏറ്റ് വാങ്ങി.നൂറ്റിയറുപതോളം പേജുകളിൽ മൾട്ടിക്കളറിൽ ആകർഷകമായി രൂപകൽപ്പന ചെയ്തിരിക്കുന്ന സ്മരണികയിൽ രൂപതാ ചരിത്രവും, പഴയ പിതാക്കന്മാരെക്കുറിച്ചുള്ള ലേഖനങ്ങളും, സാമൂഹിക ഘടനയെക്കുറിച്ചുള്ള പഠനങ്ങളും, തിരുവനന്തപുരം അതിരൂപതാ ജനതയെ സാംസ്കാരികവും, സാമൂഹികവുമായി അടയാളപ്പെടുത്തുന്നവയുമുൾപ്പെടെ മുപ്പത്തിരണ്ടോളം ലേഖനങ്ങളും ഒൻപതോളം കവിതകളും, ഒരു തിരക്കഥയും ഉൾപ്പെടുത്തിയിരിക്കുന്നു. രണ്ട് ഇംഗ്ളീഷ് ലേഖനങ്ങളും, ഏതാനും തമിഴ് ലേഖനങ്ങളും കൂടി മലയാളത്തെ കൂടാതെ സ്മരണികയിൽ ഉണ്ട്.
ഫാ. പങ്ക്രേഷ്യസ് ചിഫ് എഡിറ്ററായുള്ള സമിതിയുടെ നേതൃത്വത്തിലാണ് സ്മരണികയുടെ പ്രവർത്തനങ്ങൾ കഴിഞ്ഞ ഏഴ് മാസമായി നടന്നുവന്നത്.