നീരോടി : തിരുവനന്തപുരം അതിരൂപതയിലെ തുത്തൂര്‍ ഫെറോനയിലെ നീരോടി ഇടവകയിൽ തിരുനാളിനോടനുബന്ധിച്ച് കുട്ടികൾക്കും മുതിർന്നവർക്കും കൗൺസിലിംഗ് സേവനം ലഭ്യമാക്കി. 2025 നവംബര്‍ 5 മുതൽ 7 വരെയും 10 മുതൽ 15 വരെയും വാർഡ് തലത്തിലാണ് കൗൺസിലിംഗ് നൽകിയത്. ജീവിതത്തിന്റെ ഏതു പ്രതിസന്ധികളിലും പ്രത്യാശയോടെ മുന്നോട്ടു പോകാന്‍ സാധിക്കുമെന്ന വിശ്വാസം ഇടവകജനങ്ങളില്‍ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് 8 ദിവസം നീണ്ടുനിന്ന കൗൺസിലിംഗ് പരിപാടി സംഘടിപ്പിച്ചത്. തങ്ങളെ കേള്‍ക്കാന്‍ സഭ കൂടെയുണ്ടെന്ന ബോധ്യം വളര്‍ത്താന്‍ ഈ കൗൺസിലിംഗ് സേവനത്തിലൂടെ സാധിച്ചെന്ന് സംഘാടകർ പറഞ്ഞു.

