പാളയം: വലിയ കുടുംബങ്ങൾ രൂപപ്പെടുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രോ-ലൈഫ് കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ ജ്ഞാനസ്നാനം ക്രിസ്തുദാസ് പിതാവിന്റെ കാർമികത്വത്തിൽ നടന്നു. ഒക്ടോബർ 9 വ്യാഴാഴ്ച പാളയം സെന്‍റ് ജോസഫ്സ് മെട്രോപോളിറ്റന്‍ കത്തീഡ്രലില്‍ വച്ച് നടന്ന ചടങ്ങിൽ അതിരൂപതയിലെ 11 പ്രോ-ലൈഫ് കുടുംബങ്ങളിലെ 12 കുഞ്ഞുങ്ങളാണ് തിരുസംഭാംഗങ്ങളായത്.
പരുത്തിയൂർ ഇടവകയിലെ അനിൽകുമാറിന്റെയും ശ്യാമിലിയുടെയും നാലാമത്തെ മകൾ ആധിയാ, ചിന്നത്തുറ ഇടവകയിലെ ടെറൻസിന്റെയും സൗമ്യയുടെയും നാലാമത്തെ മകൻ അക്യൂറ്റസ് ബോഗ്ഡോൺ, സൗത്ത് കൊല്ലംകോട് ഇടവകയിലെ നിക്കോളാസിന്റെയും മാഗിയുടെയും നാലാമത്തെ മകൻ അഡ്രിയാൻ നിക്കോളാസ്, പൂത്തുറ ഇടവകയിലെ പ്രചോദിന്റെയും മാർഗരറ്റിന്റെയും നാലാമത്തെ മകൾ അന്നബെൽ, പരുത്തിയൂർ ഇടവകയിലെ ജോസിന്റെയും അനീഷയുടെയും അഞ്ചാമത്തെ മകൻ അശ്വിൻ, വിഴിഞ്ഞം ഇടവകയിലെ ഡേവിഡ്സണ്ടേയും സിൽവർമ്മയുടെയും അഞ്ചാമത്തെ മകൾ ഡെസ്സിയ ഡേവിൽസൺ പരുത്തിയൂർ ഇടവകയിലെ വർഗീസിന്റെയും സിജിയുടെയും അഞ്ചാമത്തെ മകൻ ലൂയിസൻ മാരിയോ, പരുത്തിയൂർ ഇടവകയിലെ വിനു പോളിന്റെയും സുനിയുടെയും നാലാമത്തെ മകൾ എസ്രാപോൾ, പരുത്തിയൂർ ഇടവകയിലെ രാജുവിന്റെയും വിജയുടെയും നാലാമത്തെ മകൻ മിലാനോ വീ രാജ്, മരിയനാട് ഇടവകയിലെ സുരേഷിന്റെയും ഫ്രീഡയുടെയും നാലാമത്തെ മകൻ റിവാൻ സുരേഷ്, പുതുക്കുറിച്ചിടവകയിലെ ഷാജന്റെയും ടിന്റുവിനെയും മൂന്നാമത്തെ മകൾ സ്വർഗാ റിച്ചാ ഷാജൻ നാലാമത്തെ മകൾ സ്വർഗിത റിച്ചാ ഷാജൻ എന്നിവരാണ് അഭിവന്ദ്യ പിതാവില്‍ നിന്ന് ജ്ഞാനസ്നാനം സ്വീകരിച്ചത്.
തുടർന്ന് ജീവന്‍ സമൃദ്ധി പദ്ധതി പ്രകാരമുള്ള കുഞ്ഞുങ്ങളുടെ പേരിലുള്ള സമ്പാദ്യ പദ്ധതികളുടെ രേഖകൾ, മെമന്റോ, ലവീത്ത മിനിസ്ട്രിയുടെ ധനസഹായതുക എന്നിവ മാതാപിതാക്കള്‍ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവില്‍ നിന്ന് സ്വീകരിച്ചു. പതിമൂന്നാം തവണയാണ് കുടുംബപ്രേഷിത ശുശ്രൂഷ പ്രോ-ലൈഫ് കുടുംബങ്ങൾക്കുള്ള ജ്ഞാനസ്നാനം നടത്തുന്നത്. കുടുംബപ്രേഷിത ശുശ്രൂഷ ഡയറക്ടര്‍ റഫാ. റിച്ചാര്‍ഡ് സഖറിയാസ്, ലവീത്ത മിനിസ്ട്രി ഡയറക്ടര്‍ ഫാ. റോബർട്ട് ചാവറാനാനിക്കൽ കുടുംബപ്രേഷിത ശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ഫാ. കിരൺ ലീൻ എന്നിവര്‍ സന്നിഹിതരായിരുന്നു.