തെക്കേകൊല്ലങ്കോട്: അതിരൂപതയില്‍ ബിസിസി കമ്മിഷന്റെ നേതൃത്വത്തില്‍ നടുവരുന്ന കുടുംബ കേന്ദ്രീകൃത അജപാലന യജ്ഞം (ഹോം മിഷന്‍) തെക്കേകൊല്ലങ്കോട് ഇടവകയില്‍ സമാപിച്ചു. 2025 ആഗസ്റ്റ് മാസം 31-ാം തീയതി ബി.സി.സി. എക്‌സിക്യുട്ടീവ് സെക്രട്ടറി ഫാ. സനീഷിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെയാണ് ഹോം മിഷന്‍ തെക്കേ കൊല്ലങ്കോട് ഇടവകയില്‍ പൂര്‍ത്തിയായത്.
ജൂലൈ മാസം 27-ാം തീയതി പരിശുദ്ധ കര്‍മ്മാതാവിന്റെ തിരുനാള്‍ സമാപന ദിവ്യബലിയിലാണ് ആരംഭിച്ചത്. 35 ദിവസം ഹോം മിഷന്‍ ടീം തെക്കേ കൊല്ലങ്കോട് ഇടവകയിലെ മുഴുവന്‍ ഭവനങ്ങളും സന്ദര്‍ശിച്ച് കുടുംബങ്ങളെ ശ്രവിക്കുകയും അവരെ മനസിലാക്കുകയും അവര്‍ക്കൊപ്പമിരുന്ന് പ്രാര്‍ഥിക്കുകയും ചെയ്തു. സന്ദര്‍ശനം നടത്തിയ ഭവനങ്ങളിലെ അംഗങ്ങളുമൊത്ത് എല്ലാ ദിവസവും ദൈവാലയത്തില്‍ ദിവ്യകാരുണ്യ ആരാധനയ്ക്ക് ടീം അംഗങ്ങള്‍ നേതൃത്വം നല്കി. ഈ സമയം കുമ്പസാരത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത് നിരവധിപേര്‍ക്ക് അത്മീയാനുഭവം സാധ്യമാക്കി.
2025 ആഗസ്റ്റ് മാസം 30-ാം തീയതി ഹോം മിഷനിലൂടെ ലഭിച്ച കണ്ടെത്തലുകള്‍ ബി.സി.സി, അജപാലനം, വിദ്യാഭ്യാസം, സാമൂഹികം, കുടുംബം, മത്സ്യമേഖല, യുവജനം, അല്‍മായം എന്നീ തലങ്ങളിൽ റിപ്പോർട്ട് തയ്യാറാക്കി ഇടവക വികാരിക്കും ഇടവക കൗസിലിനും സമര്‍പ്പിച്ചു. ഹോം മിഷന്റെ ‘മൂന്നാംഘട്ട’ പ്രവര്‍ത്തനങ്ങള്‍ ഇടവക നേതൃത്വവും ഇടവക കൗൺസിലുമാണ് നിര്‍വ്വഹിക്കേണ്ടത്. മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുതിലൂടെ ഇടവകയുടെ ആത്മീയ, സാമൂഹിക, വിദ്യാഭ്യാസ, കുടുംബ മേഖലകളില്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും.