വഴുതക്കാട്: ദിവാന്‍ സി.പി. യുടെ ഭരണത്തില്‍ ഒരുപാട് വേദനകളും, യാതനകളും സധൈര്യം നേരിട്ട് ഇന്ത്യ അറിയപ്പെടുന്ന നേതാവായ, ഡോ. അംബേദ്ക്കറോടൊപ്പം ഇന്ത്യന്‍ ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗമായിരുന്ന ധീരവനിത ആനിമസ്ക്രീനെ അനുസ്മരിച്ച് കെ.എൽ.സി.എ. തിരുവനന്തപുരം ലത്തീൻ അതിരൂപത. ഇന്ന് രാവിലെ വഴുതക്കാട് ആനിമസ്ക്രീൻ സ്ക്വയറിൽ നടന്ന ചടങ്ങി ശശി തരൂർ എം.പി. ഉദ്ഘാടനം ചെയ്തു. കെ.എൽ.സി.എ. പ്രവർത്തകർ ആനി മസ്ക്രീന്റെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. കെ.എല്‍.സി.എ. രൂപതാ പ്രസിഡന്‍റ് പാട്രിക് മൈക്കള്‍ അദ്ധ്യക്ഷത വഹിച്ചു.ആനി മസ്ക്രീന്റെ പ്രതിമയുടെ മുന്നില്‍ സൗന്ദര്യവല്‍ക്കരണത്തിന്‍റെ ഭാഗമായി നിര്‍മ്മിക്കുന്ന ജലധാര പ്രതിമയുടെ പ്രാധാന്യം നഷ്ടപെടുത്തുന്നൂവെന്ന് ശശി തരൂർ എം.പി ചൂണ്ടികാണിച്ചു. കേരളത്തിന്‍റെ ഝാന്‍സിറാണി എന്നറിയപ്പെടുന്ന ആനി മസ്ക്രീന്‍റെ പ്രാധാന്യം നഷ്ടപ്പെടുന്നത് അധികാരികള്‍ കാണണമെന്നും അടിയന്തിരമായി ഇതിന് പരിഹാരം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ആനി മസ്ക്രീൻ അന്നത്തെ സമൂഹത്തെ എത്രമാത്രം സ്വാധീനിച്ചിരുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് 1951 ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ അവർ സ്വതന്ത്രയായി മത്സരിച്ച് വിജയിച്ചത്. ആനി മസ്ക്രീന്‍റെ പ്രവര്‍ത്തനവും ജീവിത മാതൃകയും ഉൾക്കൊണ്ട് സമൂഹത്തില്‍ ഒരുപാട് ആനി മസ്ക്രീന്‍മാര്‍ ഉണ്ടാകണമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ചാന്‍സിലര്‍ ഫാ. ജോസ് ജി. തന്റെ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു. ആശംസകള്‍ അറിയിച്ചുകൊണ്ട് കെ.എല്‍.സി.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, അതിരൂപതാ അല്മായ ശുശ്രൂഷാ ഡയറക്ടര്‍ ഡോ. മൈക്കള്‍ തോമസ്, നിക്സണ്‍ ലോപ്പസ്, ജൂനിയര്‍ ആനി മസ്ക്രീന്‍, ഫാ. സെബാസ്റ്റ്യന്‍ കല്ലമ്പാടന്‍, ഹെന്‍ട്രി വിന്‍സന്‍റ്, ജോളി പത്രോസ്, ജോര്‍ജ്ജ് എസ് പള്ളിത്തറ, സുരേഷ് സേവ്യര്‍, ടി.എസ്. ജോയി, ഷെയിന്‍ ജോസഫ്, യേശുരാജ്, അന്ന റീത്ത, സുരേഷ് പീറ്റര്‍, സുശീല എം., പ്രകാശ് പി., ആന്‍റെണി ആല്‍ബര്‍ട്ട്, ചാള്‍സ് അള്‍മേഡ, ഡോളി ഫ്രാന്‍സിസ്, മെര്‍ളിന്‍, ആന്‍റെണി ഗ്രേഷ്യസ്, വിമല സ്റ്റാന്‍ലി, ഡാഫിനി പാപ്പച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.