വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപത കുടുംബപ്രേഷിത ശുശ്രൂഷയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സൈക്കോസ്പിരിച്വൽ സെന്ററിന്റെ ആഭിമുഖ്യത്തില്‍ കൗൺസിലിംഗ് ഫോറം അംഗങ്ങൾക്ക് ഏകദിന പഠനശിബിരം നടത്തി. 2025 ജൂലൈ 05 ശനിയാഴ്ച അതിരൂപതാ വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച് പെരേര പഠനശിബിരം ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ലീന്‍ മാര്‍ക്കോസ്, ശ്രീമതി ലിറ്റി ലൂസിയ സൈമണ്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സമ്മേളനത്തില്‍ അതിരൂപതാ ഡയറക്ടര്‍ ഫാ. റിച്ചാര്‍ഡ് സഖറിയാസ് സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിസ്റ്റർ മേരി ഹില്‍ഡ കൃതജ്ഞതയും അര്‍പ്പിച്ചു. സൈക്കോസ്പിരിച്വൽ സെന്റർ നടത്തുന്ന വിവിധ കൗൺസിലിംഗ് കോഴ്സ് പൂർത്തിയായവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സമ്മേളനത്തിൽ നടന്നു.
‘സ്വച്ഛന്ദ സുന്ദര സമൂഹം കൗണ്‍സിലിംഗിലൂടെ’ എന്ന വിഷയത്തിൽ നടന്ന ഏകദിന പഠന ശിബിരത്തിൽ ‘പ്രിന്‍സിപ്പിള്‍സ് ഓഫ് സൈക്കോളജി’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഫാ. ജോണ്‍ വിക്ടറും ‘സ്ട്രെസ്സ് മാനേജമെന്റ്’ എന്ന വിഷയത്തിൽ ഷാള്‍ സോമനും ‘സ്മാർട്ട് പേരന്റിംഗ്’ എന്ന വിഷയത്തെ കുറിച്ച് ഡോ. ജസ്റ്റിന്‍ പടമാടനും ക്ലാസ്സുകള്‍ നയിച്ചു. ഫെറോനതലത്തില്‍ കൗണ്‍സിലിംഗ് ഗ്രൂപ്പുകളെ തരംതിരിക്കുകയും ഫെറോന അടിസ്ഥാനത്തില്‍ കൗണ്‍സിലിംഗ് സെന്റര്‍ നടത്തേണ്ട ആവശ്യതകള്‍, വെല്ലുവിളികള്‍ എന്നിവയെക്കുറിച്ചുള്ള ചർച്ചകളും നടന്നു.

