വെള്ളയമ്പലം: SSLC, പ്ളസ് ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചവർക്കുള്ള അവാർഡ് ദാനവും അധ്യാപകർക്കായുള്ള ഓറിയന്റേഷൻ പ്രോഗ്രാമും ആർ സി സ്കൂൾസ് കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ വെള്ളയമ്പലം ലിറ്റിൽ ഫ്ലവർ പാരിഷ് ഹാളിൽ നടന്നു. കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രസിഡന്റ് ശ്രീ. ജോയി എൽ ഏവരേയും സ്വാഗതം ചെയ്തു. തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ തോമസ് ജെ. നെറ്റോ മെതാപോലീത്ത SSLC, പ്ളസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ-പ്ളസ് ലഭിച്ച വിദ്യാർത്ഥികളെ അവാർഡ് നൽകി ആദരിച്ചു. പുതിയ അധ്യയന വർഷത്തിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും മെത്രാപോലിത്ത ആശംസകളേകി. ആർ.സി. സ്കൂൾസ് മാനേജർ ഫാ. സൈറസ് കളത്തിൽ അവാർഡ് ജേതാക്കളായ എല്ലാ വിദ്യാർത്ഥികളേയും അഭിനന്ദിക്കുകയും അധ്യാപകർക്ക് ആശംസകളർപ്പിക്കുകയും ചെയ്തു. കില ഫാക്കൽറ്റി വി.കെ സുരേഷ് ബാബു മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. ടീച്ചേഴ്സ് ഗിൽഡ് സെക്രട്ടറി ക്രിസ്റ്റബൽ വർഗ്ഗീസ് നന്ദിയർപ്പിച്ചു.