വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപതയിലെ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും പൊതുവിജ്ഞാനവും ആനുകാലിക സംബന്ധിയുമായ അറിവുകൾ നേടാൻ സഹായിക്കുന്ന ക്വിസ് മത്സരമാണ് കനവ് 2025. അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ നേതൃത്വം നൽ കുന്ന ക്വിസ് മത്സരത്തിന്റെ ഇടവക ഫെറോന തലങ്ങൾ മേയ് 18, 25 തിയതികളിലായി പൂർത്തിയായി. 5 മുതൽ 8 വരെയും 9 മുതൽ 12 വരെയും ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ, ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികളും ഉദ്യോഗാർത്ഥികളുമടങ്ങുന്ന മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്.
ഫെറോനതലത്തിൽ ഓരോ വിഭാഗത്തിലും വിജയികളായ 2 പേരടങ്ങുന്ന ഫെറോന ടീമുകളുടെ ഫൈനൽ റൗണ്ട് ക്വിസ് മത്സരം ജൂൺ 8 ഞായറാഴ്ച വെള്ളയമ്പലത്ത് നടക്കും. ഇതിൽ വിജയികളാകുന്ന ആദ്യ മൂന്ന് സ്ഥാനകാർക്ക് ₹ 25000/- , ₹ 15000/-, ₹ 5000/- ക്യാഷ് പ്രൈസുകൾ യഥാക്രമം ലഭിക്കും. കൂടാതെ മെമന്റോ, സർട്ടിഫിക്കറ്റ് എന്നിവയും വിതരണം ചെയ്യും.