വെള്ളയമ്പലം: വിരമിച്ച അധ്യാപകരുടെയും അനധ്യാപകരുടെയും കൂടിവരവ് നടന്നു. അസോസിയേഷൻ ഓഫ് റിട്ടയേഴ്സ് ടീച്ചേഴ്സ് ആന്റ് സ്റ്റാഫ്സ് (ARTS) ന്റെ മൂന്നാമത് വാർഷികാഘോഷം 2025 മേയ് 7 ബുധനാഴ്ച്ച വെള്ളയമ്പലം ടി.എസ്.എസ്.എസ് ഹാളിൽ നടന്നു. ARTS പ്രസിഡന്റ് സിൽവസ്റ്റർ.ജെ അധ്യക്ഷ ത വഹിച്ച പരിപാടി ബിഷപ് ഡോ. ക്രിസ്തുദാസ് ആർ ഉദ്ഘാടനം ചെയ്തു. നിരവധി കുരുന്നുകൾക്ക് അക്ഷര വെളിച്ചവും അറിവും പകർന്നു നല്കുന്നതിൽ വലിയ പങ്കുവഹിച്ച അധ്യാപകരുടെയും അനധ്യാപകരുടെയും ജീവിതം മികച്ചതും സന്തോഷകരവുമായി തുടരുകയെന്നതാണ് ARTS-ന്റെ പ്രവർത്തന ലക്ഷ്യം. ഉന്നത വിദ്യാഭ്യാസ മേഖലകളിൽ പഠന മികവ് പുലർത്തുന്ന, എന്നാൽ സാമ്പത്തിക വെല്ലുവിളി നേരിടുന്നവർക്ക് സാമ്പത്തികസഹായം നൽകുക, സാമ്പത്തിക പരാധീനത നേരിടുന്ന ARTS അംഗങ്ങളെ സാമ്പത്തികമായി സഹായിക്കുക എന്നിവയാണ് പ്രവർത്തന മേഖല.
ARTS സംഘടനയുടെ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ഉർജ്ജിതമാക്കണമെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. സെക്രട്ടറി റീന ലൂയിസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാലയ സ്മരണകളുമായി കഴിയുന്ന എഴുപത് വയസ്സ് പൂർത്തിയായ വിരമിച്ച അധ്യാപകരെയും അനധ്യാപകരെയും യോഗത്തിൽ ആദരിച്ചു. തിരുവനന്തപുരം അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ. സജു റോൾഡൻ, ആർ സി സ്കൂൾസ് കോർപ്പറേറ്റ് മാനേജർ ഫാ. സൈറസ് കളത്തിൽ, ലാലി ലൂയിസ്, രാജു വി, എമ്മാ W ഫെർണാണ്ടസ്, സദാശിവൻ നായർ, ഉഷാകുമാരി തുടങ്ങിയവർ പ്രസംഗിച്ചു. പൊതുയോഗത്തിനുശേഷം ആർട്സ് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.