Contact
Submit Your News
Monday, June 1, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry Family

പ്രഥമ ‘ഫാമിലി അഗാപ്പേ’ അഞ്ചുതെങ്ങ് ഇടവകയിൽ മാർച്ച് 9 മുതൽ 16 വരെ നടക്കും

newseditor by newseditor
21 February 2025
in Family, Ministry
0
പ്രഥമ ‘ഫാമിലി അഗാപ്പേ’ അഞ്ചുതെങ്ങ് ഇടവകയിൽ മാർച്ച് 9 മുതൽ 16 വരെ നടക്കും
0
SHARES
232
VIEWS
Share on FacebookShare on TwitterShare on Whatsapp

അഞ്ചുതെങ്ങ്: കുടുംബങ്ങളുടെ ശാക്തീകരണത്തിനും വീണ്ടെടുപ്പിനുമായി ഒരു ആഴ്ച നീണ്ടുനിൽക്കുന്ന കർമ്മപരിപാടികളുമായി ‘ഫാമിലി അഗാപ്പേ’ അഞ്ചുതെങ്ങ് ഇടവകയിൽ മാർച്ച് 9 മുതൽ 16 വരെ നടക്കും. കുടുംബപ്രേഷിത ശുശ്രൂഷയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഥമ ‘ഫാമിലി അഗാപ്പേ’ ബിഷപ് ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്യും. അതിരൂപത ബിസിസി കമ്മിഷൻ നടത്തിയ ഹോം മിഷന്റെ തുടർപ്രവർത്തനമായാണ്‌ കുടുംബപ്രേഷിത ശുശ്രൂഷ ഫാമിലി അഗാപ്പേ എന്ന പേരിൽ കുടുംബങ്ങളുടെ വീണ്ടെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നത്.

ജൂബിലി വർഷത്തിൽ എല്ലാ കുടുംബങ്ങളെയും കേട്ടുകൊണ്ട് പ്രത്യാശയുടെ തീർഥാടകരാക്കാനുള്ള പരിശ്രമമാണ്‌ ഫാമിലി അഗാപ്പേയിൽ ലക്ഷ്യം വയ്ക്കുന്നതെന്ന് കുടുംബ ശുശ്രൂഷ ഡയറക്ടർ ഫാ. റിച്ചാർഡ് സഖറിയാസ് പറഞ്ഞു. ഈ പരിപാടിയിൽ അഞ്ചുതെങ്ങ് ഇടവകയിൽ ഒരാഴ്ചക്കാലം കുടുംബ നവീകരണ ധ്യാനം, ദിവ്യബലി, കൗൺസിലിംഗ്, കുമ്പസാരം, പ്രത്യേക ശ്രദ്ധവേണ്ടവരുടെ സന്ദർശനം, ഗർഭിണികൾക്കും അവരെ പരിചരിക്കുന്നവർക്കും വേണ്ടി നടത്തുന്ന എലീശ്വാ ധ്യാനം, കുടുംബശാക്തീകരണ ക്ലാസ്സുകൾ, സെമിനാറുകൾ, മാധ്യമ മുക്ത കുടുംബ മണിക്കൂർ ക്യാമ്പയിൻ, യുവജനങ്ങൾക്കും കൗമാരകാർക്കും വേണ്ടിയുള്ള ഇൻസ്പയറിംഗ് അഥവാ ലൈഫ് പ്രിപ്പറേഷൻ കോഴ്സ് , ആർ. സി മാട്രി മോണിയൽ ക്യാമ്പയിൻ, വിളംബര റാലി, തെരുവ് നാടകം എന്നിവ നടക്കും.

ഏകസ്ഥർ, ഭിന്നശേഷിക്കാർ (കേൾവി – സംസാര ബുദ്ധിമുട്ടുള്ളവർ, കാഴ്ച പരിമിതർ, ഓട്ടിസം – മാനസിക വെല്ലുവിളി നേരിടുന്നവർ, അംഗപരിമിതർ…), കിടപ്പ് രോഗികൾ – രോഗികൾ, വിധവകൾ – വിഭാര്യർ, തകർന്ന കുടുംബങ്ങൾ, കൗദാശിക ജീവിതത്തിൽനിന്നും അകന്നു ജീവിക്കുന്നവർ, ദേവാലയവുമായി അകന്നു ജീവിക്കുന്നവർ, മദ്യത്തിനും ലഹരിക്കും അടിമപ്പെട്ടവർ എന്നിവരെ സനദ്ധപ്രവർത്തകർ നേരിൽ സന്ദർശിക്കും. കൂടാതെ വിവിധ ഫോറങ്ങളുടെ രൂപീകരണവും, വിവാഹ ജീവിതത്തിൽ 25-ഉം 50-ഉം വർഷം പൂർത്തിയാക്കിയ ജൂബിലി ദമ്പതികളെ ആദരിക്കും. സമാപന ദിവ്യബലിക്ക് അഭിവന്ദ്യ സൂസപാക്യം പിതാവ് മുഖ്യകാർമികത്വം വഹിക്കും. ഫാമിലി അഗാപ്പേയുടെ മുന്നൊരുക്ക പ്രവർത്തനങ്ങൾ അഞ്ചുതെങ്ങ് ഇടവകയിൽ ഇടവക വികാരി ഫാ. സന്തോഷിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

Previous Post

വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിനെക്കുറിച്ച് പുതിയ ചിത്രം; ഏപ്രിൽ 27-ന്‌ റിലീസ് ചെയ്യും

Next Post

കടൽ ഖനനം; അടിത്തട്ട് കലങ്ങി മറിയും, മത്സ്യങ്ങൾ പിടഞ്ഞു മരിക്കും, കടലാക്രമണം രൂക്ഷമാകും… പ്രത്യാഘാതങ്ങൾ അറിയാം

Next Post
കടൽ ഖനനം; അടിത്തട്ട് കലങ്ങി മറിയും, മത്സ്യങ്ങൾ പിടഞ്ഞു മരിക്കും, കടലാക്രമണം രൂക്ഷമാകും… പ്രത്യാഘാതങ്ങൾ അറിയാം

കടൽ ഖനനം; അടിത്തട്ട് കലങ്ങി മറിയും, മത്സ്യങ്ങൾ പിടഞ്ഞു മരിക്കും, കടലാക്രമണം രൂക്ഷമാകും… പ്രത്യാഘാതങ്ങൾ അറിയാം

No Result
View All Result

Recent Posts

  • പെരിങ്ങമ്മല ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി പഠനോപകരണങ്ങൾ വിതരണം ചെയ്തു
  • ജൂൺ 9 മുതൽ സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം
  • ക്രൈസ്തവ വിശ്വാസത്തെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വെള്ളം ചേര്‍ക്കരുത്: മുന്നറിയിപ്പുമായി പാപ്പ
  • പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി
  • കൊച്ചുതോപ്പ് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ  പഠനോപകരണങ്ങൾ വിതരണം ചെയ്തു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പെരിങ്ങമ്മല ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി പഠനോപകരണങ്ങൾ വിതരണം ചെയ്തു
  • ജൂൺ 9 മുതൽ സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം
  • ക്രൈസ്തവ വിശ്വാസത്തെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വെള്ളം ചേര്‍ക്കരുത്: മുന്നറിയിപ്പുമായി പാപ്പ
  • പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.