വെള്ളയമ്പലം: കുടുംബ പ്രേഷിത ശൂശ്രൂഷയുടെ കീഴിലുള്ള എഫ്ഫാത്ത ഫോറം കേൾവി സംസാര പരിമിതരുടെ ക്രിസ്തുമസ് സംഗമം നടത്തി. വെള്ളയമ്പലം അനിമേഷൻ സെന്ററിൽ നടന്ന സംഗമത്തിൽ ഇന്ത്യയിലെ ആദ്യ കേൾവി സംസാര പരിമിത വൈദികൻ ഫാദർ ജോസഫ് തേർമാടത്തിന്റെ മുഖ്യകാർമികത്വത്തിൽ ആംഗ്യഭാഷയിൽ ദിവ്യബലിയർപ്പിച്ചു. അതിരൂപത കുടുംബശ്രൂഷ ഡയറക്ടർ ഫാ. റിച്ചാർഡ് സക്കറിയാസും അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജനിസ്റ്റനും സഹകാർമികരായി.
തുടർന്ന് കുടുംബശ്രൂഷ ഡയറക്ടർ ഫാ. റിച്ചാർഡ് സക്കറിയാസ് അധ്യക്ഷത വഹിച്ച കൂടിവരവ് സഹായ മെത്രാൻ ബിഷപ് ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. വെല്ലുവിളികളെ അതിജീവിച്ച് ജീവിതം സന്തോഷഭരിതമാക്കാൻ എഫ്ഫാത്ത ഫോറം നടത്തുന്ന പ്രവർത്തനങ്ങൾക്ക് അതിരൂപതയുടെ പിന്തുണ പിതാവ് വാഗ്ദാനം ചെയ്യുകയും ഏവർക്കും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആശംസകളും പ്രാർഥനകളും നേർന്നു. തന്നെപ്പോലുള്ള കേൾവി സംസാര പരിമിതരുടെ ആത്മീയത, വിദ്യാഭ്യാസം, തൊഴിൽ, എന്നിവയ്ക്കായി സദാ പ്രവർത്തനോൻമുഖനാണെന്ന് ഫാ. ജോസഫ് തേർമഠം പറഞ്ഞു. റഞ്ഞു.സംഗമത്തിൽ ക്രിസ്തുമസ് കേക്ക് മുറിച്ച് ക്രിസ്തുമസ് സമ്മാനങ്ങൾ വിതരണം ചെയ്യുകയും പങ്കെടുത്തവർക്ക് സ്നേഹവിരുന്നൊരുക്കുകയും ചെയ്തു.