വെള്ളയമ്പലം: അല്മായ കർമ്മലീത്താസഭ- ഫ്രാൻസിസ്കൻ മൂന്നാം സഭ ഭാരവാഹികളുടെ വെള്ളയമ്പലം വിശുദ്ധ കൊച്ചുത്രേസ്യ പാരിഷ് ഹാളിൽ നടന്നു.. അല്മായ ശുശ്രൂഷയിൽ ഭക്തസംഘടന അംഗങ്ങളുടെ ഉത്തരവാദിത്വത്തെയും കടമകളെയും കുറിച്ച് ശുശ്രൂഷ അസിസ്റ്റൻറ് ഡയറക്ടർ നിക്സൺ ലോപ്പസ് ക്ലാസ് നയിച്ചു. സഭയുടെ പ്രധാന ദൗത്യമായ സുവിശേഷ വൽക്കരണത്തിൽ ഭക്തസംഘടന അംഗങ്ങൾക്ക് വളരെ വലിയ പങ്കുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു ഓർമിപ്പിച്ചു.
ഭക്തസംഘടന അംഗങ്ങൾ പ്രാർത്ഥനയുടെ വ്യക്തികൾ ആകണമെന്ന് ‘സഭാംഗങ്ങളുടെ ആത്മീയ ജീവിതത്തെക്കുറിച്ച്’ എന്ന വിഷയത്തിൽ ക്ലാസ് നയിച്ച ശുശ്രൂഷ ആനിമേറ്റർ റവ. സിസ്റ്റർ ധന്യ പറഞ്ഞു. ഭക്തസംഘടന അംഗങ്ങൾക്ക് പ്രത്യേകിച്ച് മൂന്നാം സഭ അംഗങ്ങൾക്ക് അതിരൂപതയുമായി ചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയേയും പ്രാധാന്യത്തേയും കുറിച്ച് ശുശ്രൂഷ ഡയറക്ടർ റവ. ഡോ. മൈക്കിൾ തോമസ് ക്ലാസ്സെടുത്തു. ആഗതമാകുന്ന ബിസിസി ഇലക്ഷനിൽ ഭക്തസംഘടന അംഗങ്ങൾ സജീവമായി പങ്കുചേരണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അതിരൂപതയിലെ വിവിധ ഇടവകകളിൽനിന്നും 159 അംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു.