പാളയം: പാളയം ഫൊറോന ചൈൽഡ് പാർലമെന്റ് അംഗങ്ങൾ ശിശുദിനം ആഘോഷിച്ചു. ചൈൽഡ് പാർലമെന്റ് സ്പീക്കർ മാസ്റ്റർ അതുൽ ജോഷിയുടെ അധ്യക്ഷതയിൽ നടന്ന ശിശുദിനാചരണ പരിപാടികൾ അതിരൂപത സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്‌ലിൻ ജോസ് ഉദ്ഘാടനം ചെയ്തു. ആഘോഷ പരിപാടിയുടെ ഭാഗമായി ലീഡർഷിപ്, കമ്മ്യൂണിക്കേഷൻ സ്കിൽ, ക്രീയേറ്റീവ് സ്കിൽ എന്നിവയെ കുറിച്ച് ക്ലാസ്സ് നൽകി.
ക്വിസ് മത്സരത്തിൽ 1,2,3 സ്ഥാനങ്ങൾ കരസ്ഥമാക്കിയ കുടപ്പനക്കുന്ന്, വെള്ളയമ്പലം, പാളയം ഇടവകകളിലെ ചൈൽഡ് പാർലമെന്റ് അംഗങ്ങൾക്ക് രൂപതാ ആരോഗ്യകാര്യ കോഡിനേറ്റർ സിസ്റ്റർ സ്വപ്ന സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. മാസ്റ്റർ അഭിരാജ് സ്വാഗതവും കുമാരി മറിയം കൃതജ്ഞതയും പറഞ്ഞു. ഫൊറോനാ ട്രഷറർ പ്രതീഷ്, ഫൊറോനാ ആനിമേറ്റർ റീന ആന്റണി, ചൈൽഡ് പാർലമെന്റ് വോളന്റിയർ ഡോ. ക്രിസ് ജോർജ്, അനിതാ രാജ് എന്നിവർ സന്നിഹിതരായിരുന്നു.