വെള്ളയമ്പലം:2025 വർഷത്തേക്കുള്ള തിരുവചന ഡയറിയായ വചനം 2025 പുറത്തിറങ്ങി. വെള്ളയമ്പലം ബിഷപ്സ് ഹൗസിൽ വച്ചുനടന്ന ചടങ്ങിൽ അതിരൂപതാദ്ധ്യക്ഷൻ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഡയറി പ്രകാശനം ചെയ്ത് ആദ്യപ്രതി സഹായമെത്രാൻ ക്രിസ്തുദാസ് പിതാവിന് കൈമാറി. അനുദിന വചനം, വിചിന്തനം, അനുദിന വിശുദ്ധർ എന്നിവയുൾക്കൊള്ളുന്നതാണ് വചനം ഡയറി. 2025 ജൂബിലി വർഷത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന തരത്തിലുള്ള കവറാണ് വചനം 2025-ൽ നൽകിയിരിക്കുന്നത്. ജൂബിലി പ്രാർഥനയും ഗീതവും ഡയറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര, ചൻസിലിർ ഫാ. ജോസ് ജി, അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. ഷാജു വില്ല്യം, അസിസ്റ്റന്റ് ഡയറക്ടർ ഫാ. അജിത്ത് ആന്റണി, അജപാലന ശുശ്രൂഷ സമിതിയിലെ ജീവനക്കാരും പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു. തിരുവചനത്തിലധിഷ്ഠിതമായി ഓരോ വർഷവും പുറത്തിറക്കുന്ന ഡയറിക്ക് അതിരൂപതയ്ക്കകത്തും പുറത്തുമായി നിരവധി ആവശ്യക്കാരുണ്ട്. വെള്ളയമ്പലത്തെ സമന്വയ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന അജപാലന ശുശ്രൂഷ കാര്യാലയത്തിൽ നിന്നും 250 രൂപ വിലവരുന്ന വചനം 2025 ഡയറി 230 രൂപയ്ക്ക് ലഭ്യമാകും.