വെള്ളയമ്പലം: പതിനെട്ടാം ലോക്സഭ ഇലക്ഷൻ സ്ഥാനാർഥികളുമായുള്ള മുഖാമുഖം പരിപാടി ഏപ്രിൽ 3, 5 തിയതികളിലായി നടക്കും. ഏപ്രിൽ 3 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് തിരുവനന്തപുരം ലോകസഭാ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികളുമായുള്ള മുഖാമുഖം പരിപാടി വെള്ളയമ്പലം ആനിമേഷൻ സെന്ററിലാണ് നടക്കുക. ആറ്റിങ്ങൽ ലോകസഭാ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികളുമായുള്ള പരിപാടി ഏപ്രിൽ 5 വെള്ളിയാഴ്ച മരിയൻ എഞ്ചിനിയറിംഗ് കോളേജിൽ വച്ചുനടക്കും. തിരുവനന്തപുരം അതിരൂപത രാഷ്ട്രീയകാര്യ സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടുപരിപാടികളിലും പ്രമുഖമുന്നണികളിലെ എല്ലാ സ്ഥാനാർഥികളും പങ്കെടുക്കും.
തീരദേശത്തും നഗരപ്രദേശങ്ങളിലും നാട്ടുൻപുറത്തുമായി ജീവിക്കുന്ന അതിരൂപതയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ ലോകസഭാ സ്ഥാനാർത്ഥികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും വിഷയങ്ങളിന്മേൽ അവരുടെ പ്രതികരണമറിയാനും സ്ഥാനാർഥികളുമായുള്ള മുഖാമുഖം പരിപാടിക്ക് സാധിക്കുമെന്ന് അണിയറപ്രവർത്തകർ പ്രത്യാശ പ്രകടിപ്പിച്ചു.