1959ൽ ദൈവദാസൻ ജെറോം പിതാവിനാൽ സ്ഥാപിതമായ എം എസ് എസ് ടി സഭ പൊന്തിഫിക്കൽ പദവിയിലേക്ക് ഉയർത്തപ്പെട്ടു. ഉമയനല്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മിഷനറി സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ ഓഫ് ഇൻഫന്റ് ജീസസ് സഭാ സമൂഹമാണ് പൊന്തിഫിക്കൽ പദവിയിലേക്ക് ഉയർത്തപ്പെട്ടത്.
കൊല്ലം രൂപത അധ്യക്ഷൻ അഭിവന്ദ്യ പോൾ ആന്റണി മുല്ലശ്ശേരി പിതാവ് ഇന്നലെ വൈകിട്ട് 5 30ന് എം എസ് എസ് ഡി ജനറലേറ്റിൽ എത്തി ഔദ്യോഗികമായി ഡിക്രീ മദർ ജനറൽ സിസ്റ്റർ ശാന്തിക്ക് കൈമാറി. പൊന്തിഫിക്കൽ പദവിയിലേക്കുയർത്തപ്പെട്ട സന്തോഷ നിറവിലാണ് 66 വർഷത്തെ ശുശ്രൂഷ പാരമ്പര്യമുള്ള ഈ സന്യാസി സമൂഹം. തിരുവനന്തപുരം അതിരൂപതയിലെ പുരാതന ക്രൈസ്തവ സമൂഹമായ പെരിങ്ങമ്മല ഇടവകയിൽ നിരവധി വർഷങ്ങളായി സേവനം ചെയ്ത് വരികയാണ് എം എസ് എസ് ടി സഭാസമൂഹം.