തിരുവനന്തപുരം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും നിർബന്ധമായും FIMS ൽ ( ഫിഷർമെന്റ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം )രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇനിയും രജിസ്റ്റർ ചെയ്യാനുള്ളവർ 14-12-2023 വ്യാഴാഴ്ചക്ക കം ക്ഷേമനിധി പാസ്ബുക്ക്, ആധാർ, റേഷൻ കാർഡ്, മൊബൈൽ നമ്പർ എന്നിവയുമായി ഫിഷറീസ് ഓഫീസിൽ എത്തി രജിസ്ട്രേഷൻ നടത്തേണ്ടതാണ്. സമ്പാദ്യ ആശ്വാസ പദ്ധതിയിൽ( പഞ്ഞമാസ പദ്ധതിയിൽ ) ചേർന്ന് വിഹിതം അടച്ചവർക്ക് FIMS രജിസ്ട്രേഷൻ ഉള്ളതിനാൽ വീണ്ടും രജിസ്ട്രേഷനായി ഓഫീസുകളിൽ പോകേണ്ടതില്ല.
മത്സ്യത്തൊഴിലാളി അനുബന്ധ തൊഴിലാളി അപകട ഇൻഷുറൻസ് പദ്ധതി, ഫിഷറീസ് വകുപ്പിന്റെയും ക്ഷേമനിധി ബോർഡിന്റെയും ക്ഷേമ പദ്ധതി ആനുകൂല്യങ്ങൾ, സർക്കാരിന്റെ മത്സ്യത്തൊഴിലാളി ക്ഷേമനിധികൾ എന്നിവ FIMS-ൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ അനുവദിക്കുകയുള്ളൂ. ആയതിനാൽ ഇനിയും FIMS ൽ രജിസ്റ്റർ ചെയ്യാത്ത മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും14-12 2023 വ്യാഴാഴ്ചക്കകം ഫിഷറീസ് ഓഫീസുകളിൽ രേഖകൾ ഹാജരാക്കി FIMS-ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. തിരുവനന്തപുരം ജില്ലയിലെ പൂവാർ, പള്ളം, വിഴിഞ്ഞം, വലിയതുറ, വെട്ടുകാട്, പുത്തൻതോപ്പ്, കായിക്കര ചിലക്കൂർ ഫിഷറീസ് ഓഫീസുകളിൽ FIMS രജിസ്ട്രേഷൻ നടത്താവുന്നതാണ്. 10 ലക്ഷം രൂപയുടെ മത്സ്യത്തൊഴിലാളി അനുബന്ധ തൊഴിലാളി അപകട ഇൻഷുറൻസ് പദ്ധതി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.