കെ ആർ എൽ സി സി കുടുംബശുശ്രൂഷ കേരളത്തിലെ ലത്തീൻ രൂപതകളിലെ കുടുംബശുശ്രൂഷ റിസോഴ്സ് ടീം അംഗങ്ങൾക്ക് വേണ്ടി ഒരുക്കുന്ന പരിശീലന പരിപാടിക്ക് ഇന്ന് തുടക്കം കുറിക്കും. വിവിധ രൂപതകളെ വിവിധ സോണുകളായി തിരിച്ചാണ് പരിശീലനം നൽകുന്നത്.
നോർത്ത് സോണിൽ ഉൾപ്പെടുന്ന കോഴിക്കോട്, കണ്ണൂർ, സുൽത്താൻ പേട്ട് രൂപതകളിലെ അംഗങ്ങൾക്കുള്ള പരിശീലനം 30.07.2019 ചൊവ്വാഴ്ച വെകുന്നേരം 3.30 മുതൽ ബുധനാഴ്ച വൈകുന്നേരം 4 മണിവരെ കോഴിക്കോട് നവജ്യോതി റിന്യൂവൽ സെന്ററിൽ നടക്കും.
സൗത്ത് സോണിൽ ഉൾപ്പെട്ട തിരുവന്തപുരം അതിരൂപത, നെയ്യാറ്റിൻ കര, കൊല്ലം, പുനലൂർ രൂപതകളിലെ അംഗങ്ങൾക്കുള്ള പരിശീലനം 2019 ആഗസ്റ്റ് 2 മുതൽ 3 വരെ കൊട്ടിയം ക്രിസ്തു ജ്യോതിസ് അനിമേഷൻ സെൻറിൽ നടക്കും.
സെണ്ട്രൽ സോണിൽ ഉൾപെട്ട വരാപ്പുഴ അതിരൂപത, വിജയപുരം, കോട്ടപ്പുറം, ആലപുഴ, കൊച്ചി രൂപതകളിലെ റിസോഴ്സ് ടീം അംഗങ്ങൾക്കുള്ള പരിശീലനം 2019 ആഗസ്റ്റ് 9 മുതൽ 10 വരെ കൊച്ചി ആൽഫാ സെന്ററിൽ നടക്കും.
കുടുംബങ്ങളുടെയും, രുപതകളിലെ കുടുംബശുശ്രൂഷ പ്രവർത്തനങ്ങളുടെയും ശാക്തീകരണം ലക്ഷ്യം വച്ചുള്ള ക്ളാസ്സുകൾക്കും ചർച്ചകൾക്കും സംസ്ഥാന റിസോഴ്സ് ടീം അംഗങ്ങൾ നേതൃത്വം നല്കുമെന്ന് കെ ആർ എൽ സി സി കുടുംബശുശ്രുഷ സെക്രട്ടറി റവ. ഡോ. എ ആർ ജോൺ അറിയിച്ചു.