കോവളം: അവധിക്കാലം ഉല്ലാസഭരിതമാകാനും ഭാവിജീവിതത്തെക്കുറിച്ച് ഉൾക്കാഴ്ച നല്കാനും സഹായിക്കുന്ന ജീവിത ദർശന ക്യാമ്പ് ഒരുക്കി സാമൂഹ്യ ശുശ്രൂഷ കോവളം ഫൊറോന. ‘വേനൽ മഴ’ എന്ന പേരിൽ നടന്ന ക്യാമ്പ് കോവളം, ആഴാകുളം ഫൊറോന സെന്ററിൽ മേയ് 20 മുതൽ 23 വരെ നടന്നു. സാമൂഹ്യ ശുശ്രൂഷ ഫൊറോന കോ-ഓർഡിനേറ്റർ ഫാ. ജനിസ്റ്റൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കുട്ടികളിലെ സർഗ്ഗശേഷി വളർത്താനുതകുന്ന കളികളും കഥകളുമുൾപ്പെടെ ഒത്തിരി പരിപാടികളാണ് ക്യാമ്പിൽ ഒരുക്കിയത്. ലീഡർഷിപ് & കമ്മ്യൂണിക്കേഷൻ, സ്വന്തം കഴിവുകളെ തിരിച്ചറിയുക, സമൂഹത്തിൽ കുട്ടികളുടെ പങ്ക്, കൗമാരക്കാരുടെ മാനസികാരോഗ്യം, കരിയർ ഗൈഡൻസ് തുടങ്ങി കുട്ടികൾക്ക് ഉപകാരപ്രദമായ നിരവധി ക്ലാസ്സുകളും, പരിശീലന പരിപാടികളും ക്യാമ്പിൽ സംഘടിപ്പിച്ചു. സമാപന സമ്മേളനം അതിരൂപത സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ് ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.