കോവളം ഫെറോനയിൽ എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർഥികളെ ആദരിച്ചു. ജൂലൈ 23 ഞായറാഴ്ച വൈകുന്നേരം കോവളം ഫെറോനാ സെന്ററിൽ വച്ചു കൂടിയ പൊതുയോഗത്തിൽ അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഡയറക്ടർ ഫാ. സജു റോൾഡൻ, ഫെറോന വികാരി മോൺ. നിക്കോളാസ് എന്നിവർ ട്രോഫിയും ഉപഹാരങ്ങളും വിദ്യാർത്ഥികൾക്ക് നൽകി.
യോഗത്തിൽ ഫെറോനാ കോർഡിനേറ്റർ ഫാ. ജെറോം റോസ് അധ്യഷത വഹിച്ചു. ഫാ. വിക്ടർ എവരിസ്റ്റസ്, അതിരൂപത വിദ്യാഭ്യാസ സമിതി വൈസ് പ്രസിഡന്റ് ശ്രീ. വില്യം വിൻസി, ആനിമേറ്റർ സിസ്റ്റർ ജോഫിൻ, ശ്രീമതി ഷൈലജ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഫെറോനയിലെ 14 ഇടവകകളിൽ നിന്നുള്ള 49 കുട്ടികളെയാണ് ആദരിച്ചത്.