ചൊവ്വാഴ്ച വൈകുന്നേരം 6.30 മണിക്ക് രക്തസാക്ഷി മണ്ഡപത്തിനു മുമ്പിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതാ കെ.എൽ.സി.എയുടെ നേതൃത്വത്തിൽ കറുത്തമാസ്ക് ധരിച്ച് കറുത്ത തുണികൊണ്ട് കണ്ണ് മൂടിക്കെട്ടി കൈയ്യിൽ മെഴുകുതിരിയേന്തി ഫാദർ സ്റ്റാൻസാമിയുടെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമരം സംഘടിപ്പിച്ചു. കോവിഡ മാനദണ്ഡം പാലിച്ചുകൊണ്ട് നടന്ന സമ്മേളനത്തിൽ പാളയം ഫെറോന വികാരി വെരി റെവ. മോൺസിഞ്ഞോർ നിക്കോളാസ്, അല്മായ ശുശ്രൂഷ ഡയറക്ടർ ഫാദർ തീയോഡോഷ്യസ്, വിവിധ അല്മായ ശുശ്രൂഷ പ്രതിനിധികൾ പങ്കെടുത്തു.
അതിരൂപതയിലെ നമ്പ്യാതി, പുതിയതുറ, കൊച്ചുതുറ, പൂവാർ തുടങ്ങിയ ഇടവകകളിലും സമരവും അനുസ്മരണ യോഗങ്ങളും സംഘടിപ്പിച്ചു.