റിപ്പോർട്ടർ: ബിജോയ് (KCYM advisory committee)
തിരുവനന്തപുരം അതിരൂപതയിലെ പൊഴിയൂർ തെക്കേ കൊല്ലങ്കോട് ഇടവകയിൽ ഒരു നിർധനകുടുംബത്തിന് അഭയ ‘ഭവനപദ്ധതി’ വഴി ഭവനം നിർമിച്ചു നൽക്കി KCYM യുണിറ്റ് മാതൃകയാകുന്നു. മുൻ ഇടവക വികാരി ഫാ. ഷാജു വില്ല്യം സ്വപ്നം കണ്ട ‘അഭയ’ എന്ന ഭവന പദ്ധതി ഇടവകയിലെ KCYM യുവജനങ്ങൾ ഏറ്റെടുക്കുകയിരുന്നു.
ഇടവക വികാരി ഫാ. ആൻ്റോ ജോറിസ് വീടിന്റെ വെഞ്ചരിപ്പ് കർമ്മം നിർവഹിച്ചു. മദർ സുപ്പീരിയർ സി. സാൽവിയ വീടിന്റെ താക്കോൽ (ഇടവകയിലെ, മൂന്ന് പെൺ മക്കളുടെ അമ്മയും വിധവയുമായ അമ്മക്ക്) കൈമാറി. KCYM അനിമേറ്റർ സി. വിജി നാട മുറിച്ച് പ്രവേശന കർമ്മം നിർവ്വഹിച്ചു.
വികാരിയച്ചനോടൊപ്പം കർമ്മവീഥികളിൽ ഇറങ്ങിയതിന്റെ ഫലമായി ഇടവകയിലെ വീടുകളിൽ നിന്നും ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റും, നാട്ടുകാരുടെയും, സുമനസ്സുകളുടെയും സഹായസഹരണത്തോടെയുമായിരുന്നു ഈ സ്വപ്നപദ്ധതി പൂർത്തിയാക്കുവാൻ സാധിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.