വെള്ളയമ്പലം: വിദ്യാർത്ഥികളിൽ വിശ്വാസവും പഠനവും കൂടുതൽ ആഴപ്പെടുത്തുവാനായി സുവിശേഷം, പൊതുവിജ്ഞാനം, വിശുദ്ധരുടെ ജീവിതം എന്നിവ ആസ്പദമാക്കി Credo Quiz മത്സരം നടത്തി തിരുവനന്തപുരം ലത്തീൻ അതിരൂപത KCSL. വിവിധ ഫെറോനകളിൽ ഓഗസ്റ്റ് 17ന് നടത്തിയ ആദ്യ റൗണ്ട് ക്വിസ് മത്സരങ്ങളുടെ വിജയികളാണ് നവംബർ 10 ന് വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ നടന്ന ഫൈനൽ റൗണ്ട് മത്സരത്തിൽ പങ്കെടുത്തത്. UP, HS, HSS എന്നീ വിഭാഗങ്ങളിലായി 21 സ്കൂളുകൾ പങ്കെടുത്തു.
UP വിഭാഗത്തിൽ തോപ്പ് സെന്റ്. റോക്സ് സ്കൂളും; ഹൈസ്കൂൾ വിഭാഗത്തിൽ പുല്ലുവിള ലിയോ 13th സ്കൂളും; ഹയർ സെക്കന്ററി വിഭാഗത്തിൽ പുതുക്കുറിച്ചി ഔർ ലേഡി ഓഫ് മെഴ്സി സ്കൂളും ഒന്നാം സ്ഥാനം കരസ്ഥമാക്കി. KCSL എക്സിക്യുട്ടീവ് സെക്രട്ടറി ഫാ. ഡേവിഡ്സൺ ജസ്റ്റസ്, പ്രസിഡന്റ് ഫ്ലോറൻസ് ടീച്ചർ, സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം കാഞ്ചന ടീച്ചർ എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. സ്റ്റേറ്റ് പ്രസിഡന്റ് ശ്രീ ബേബി തദേവൂസിന്റെ സാന്നിധ്യത്തിലാണ് മത്സരം നടന്നത്